അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്
പ്രവർത്തനങ്ങൾ 2022-23
ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം
ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള .
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .
സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.
സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത ത്വര വളർത്തുന്ന വിധം പുതിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗണിത ക്രയകൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.
പ്രവർത്തനങ്ങൾ 2021-22
ഗണിതശാസ്ത്രക്ലബ്ബ്
ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളിൽ ഗണിത മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ
ഓൺലൈനായി നടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.