ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/പ്ളാവിലക്കഞ്ഞി

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ പ്ളാവിലക്കഞ്ഞി എന്ന പരിപാടി നടന്നു.തൊടുപുഴ നാഗാർജുന നൽകിയ ചെടി നട്ടു കൊണ്ട് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ് എം ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുരവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കർക്കിടകമാസത്തിലെ ഔഷധക്കഞ്ഞിക്കൊപ്പം പത്തിലകൾ കൂട്ടിയുളള കറികൾ അധ്യാപകരും വിദ്യാർത്ഥികളും എം പി ററി എ യും ചേർന്നൊരുക്കി.അത് അറിവിൻറെ മേഖല കുട്ടികൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു.മൺമറഞ്ഞുപോയ നമ്മുടെ ഭക്ഷ്യസംസ്കാരത്തെ തിരികെ പിടിക്കാനുളള ശ്രമത്തിൻറെ ഭാഗമായി കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഇലയറിവ് എന്ന പരിപാടിക്ക് ഊന്നൽ നൽകികൊണ്ട് പഠനക്ലാസ്സും സ്ഘടിപ്പിച്ചു.നാഗാർജ്ജുന അഗ്രികൾച്ചർ മാനേജർ ശ്രീ വർഗീസ് ക്ളാസ്സ് നയിച്ചു .ക്വിസ് മത്സരവുമുണ്ടായിരുന്നു.കുട്ടികൾ അവതരിപ്പിച്ച കിച്ചൺ ഓർക്കസ്ട്രമനോഹരമായിരൂന്നു.