ഹൊസ്ദുർഗ്
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് ഹോസ്ദുർഗ്ഗ്. പുതിയകോട്ട എന്നുകൂടി അറിയപ്പെടുന്ന ഹൊസ്‌ദുർഗ്‍ അറിയപ്പെടുന്നുണ്ട്. കന്നട പദങ്ങളായ ഹൊസ (പുതിയത്) ദുർഗ്ഗ ( കോട്ട) എന്നീ വാക്കുകൾ ചേർന്നാണ് പുതിയകോട്ട എന്ന സ്ഥലനാമം ഉണ്ടായത് എന്നു കരുതപ്പെടുന്നു. ഹൊസ്‌ദുർഗ്‍ താലൂക്കിന്റെ ഭരണസിരാകേന്ദ്രം കൂടിയായ ഇവിടെ ഒരു സാംസ്കാരികകേന്ദ്രവും കൂടിയാണ് ഇവിടം. ജവഹർലാൽ നെഹ്റു പ്രസംഗിച്ച മാന്തോപ്പ് മൈതാനം ഇവിടെയാണ്.
ബോർഡ് സ്കൂൾ എന്ന് അറിയപ്പെടുന്ന ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ് , ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ് എന്നിവ ഇവിടുത്തെ പൊതുവിദ്യാലയങ്ങളാണ്. കൂടാതെ, ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട് അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ്.
താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.