ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ്

00:48, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijichorode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈത്താങ്ങ്

ചോറോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ,2021-2022, എസ് എസ് എൽ സി ബാച്ചിന്റെ ഉന്നത വിജയത്തിനായി "കൈത്താങ്ങ് "- വിജയോത്സവം പരിപാടികൾ ആരംഭിച്ച് നടപ്പിൽ വരുത്തി വരുന്നു. കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു.

ഗൃഹ സന്ദർശനം - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുകയും സാഹചര്യം മനസ്സിലാക്കുകയും ചെയ്തു.

പരിഹാര ബോധനം -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു. നിലവിലുള്ള ഗ്രേഡ് ഉയർത്താൻ സഹായകരമായ വിധത്തിൽ വിദഗ്ദരുടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.

രാത്രികാല ക്ലാസുകൾ -പഠന വൈഷമ്യം അനുഭവിക്കുന്ന പഠന സാഹചര്യം ഇല്ലാത്ത കുട്ടികൾക്കായി രാത്രികാല പഠന ക്ലാസുകൾ നടത്തിവരുന്നു.

അയല്പക്ക ക്ലാസുകൾ -ചോറോട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അയല്പക്ക പഠന ക്ലാസുകൾ ആരംഭിച്ചു. എട്ടാം വാർഡിൽ എല്ലാ വിഷയങ്ങൾക്കുള്ള വിദഗ്ദരുടെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്.