അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം

23:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)
സ്കൂൾ

അസംപ്ഷൻ ഹൈസ്കൂൾ നാല്പതാം വാർഷികം ആഘോഷിക്കുമ്പോൾ.....

1982 ഇൽ  സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു

ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,

സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്

തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം,

ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്

സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ

ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് പൊതു വിദ്യാഭ്യാസ

സംരക്ഷണ യജ്ഞത്തിന് റെ ഭാഗമായി ക്ലാസ്മുറികൾ എല്ലാം ഹൈടെക് മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ

പ്രവർത്തിച്ചുവരുന്നത്

 
അസംപ്ഷൻ ഹൈസ്കൂൾ

നാല്പതാം വാർഷികവും,യാത്രയയപ്പ‍ും ജനപ്രതിനിധികളെ ആദരിക്കല‍ും നടത്തി (14-3-2022)

 
ജനപ്രതിനിധികളെആദരിക്കൽ..
 
വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം
 
അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികം...
 
ആദരിക്കൽ ചടങ്ങ്...

അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ‍ും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ

ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ

റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ

സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായ ബത്തേരി മുനിസിപ്പാലിറ്റിയിലെ

ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ച‍ു.

 
പ്ലേഗ്രൗണ്ട് 

കുടിവെള്ളം

വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാബ് പോയിൻറ് കളും നിർമിച്ചിട്ടുണ്ട് സൗകര്യങ്ങൾക്ക് ആവ

ശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്

മുൻ സ്കൂൾ മാനേജർമാർ.....