ജി.യു.പി.എസ് ചോക്കാട്/വിഷൻ 2025
വിഷൻ 2025
ആമുഖം
സ്കൂളിലെ അക്കാദമിക - ഭൗതിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2025 രൂപീകരിക്കാൻ 2022 ജനുവരി 3 ന് ചേർന്ന സ്റ്റാഫ് കൗൺസിലിൽ ധാരണയായി. ഓരോ അധ്യാപകനും തന്റേതായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തി കൊണ്ടുവന്നു. ശ്രീ സഫീർ മുഹ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇതിനെ ക്രോഡീകരിച്ചു മുൻഗണനാക്രമം നിശ്ചയിച്ചു. പിന്നീട് ചേർന്ന പിടി എ , എം ടി എ , എസ് എം സി യോഗം ഇതംഗീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അതുപ്രകാരം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഭാരവാഹികളെയും MLA, MP എന്നിവരെയും നേരിൽ കണ്ട് ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു. കൂട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ് ബിയിൽ നിന്നും സാമ്പത്തിക സമാഹരണത്തിനുള്ള ഇടപെടലുകൾ നടത്തി. 3 വർഷം കൊണ്ട് സംസ്ഥാനത്തെ മികവുറ്റ ഒരു സ്ഥാപനമാക്കി ചോക്കാട് ജി.യു പി സ്കൂളിനെ മാറ്റുക എന്നതാണ് വിഷൻ 2025 ന്റെ ലക്ഷ്യം.
അക്കാദമിക മികവ്
- വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടികൾ
- സർഗാത്മക ശേഷികൾ വികസിപ്പിക്കാനാവശ്യമായ രചനാശിൽപശാലകൾ
- മുഴുവൻ വിദ്യാർത്ഥികൾക്കും പ്രായോഗിക കമ്പ്യൂട്ടർ പരിശീലനം
- തൊഴിലധിഷ്ഠിത പ്രവൃത്തി പരിചയ പ്രവർത്തനങ്ങളിൽ പരിശീലനം - തയ്യൽ, കുട നിർമാണം, സോപ്പ് നിർമാണം, ചോക്ക് നിർമാണം ,വയറിംഗ് , കരകൗശലം, മരപ്പണി, അഗർബത്തി - മെഴുതുതിരി നിർമാണം .....
- ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് ഡേ
- വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി
- മുഴുവൻ അധ്യാപകർക്കും ഹൈടെക് ക്ലാസ്മുറികൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം
- സ്കൗട്ട് & ഗൈഡ്, കബ് & ബുൾബുൾ, ബണ്ണീസ് യൂണിറ്റുകൾ
- കുട്ടികളുടെ സഹകരണത്തോടു കൂടിയുള്ള പ്രിന്റഡ് മാഗസിൻ
- എല്ലാ ക്ലാസിലും വായനാ മൂലകൾ
- പരീക്ഷണ മൂലകൾ
- മുഴുവൻ കുട്ടികൾക്കും വാനനിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും സൗകര്യം
- ഗണിതപഠനത്തിനായി BALA
- ഗണിത പാർക്ക്
- ശാസ്ത്ര പാർക്ക്
കലാ വിദ്യാഭ്യാസം
- നൃത്തം, സംഗീതം, അഭിനയം എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക ക്ലാസ് മുറികൾ
- പരിശീലനത്തിനാവശ്യമായ അധ്യാപകർ
- സംഗീത വാദ്യോപകരണങ്ങളുടെ ശേഖരണവും പരിശീലനവും
- കലാ തിയേറ്റർ
രചനാ ക്യാമ്പുകൾ
- ചിത്രരചന
- കഥാ ശില്പശാല
- കവിതാ ശില്പശാല
കായികം
- സ്പോർട്സ് റൂം
- വിശാലമായ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്
- വോളി ബോൾ കോർട്ട്
- ബാഡ്മിന്റൺ കോർട്ട്
- ജംമ്പിങ് പിറ്റ്
- ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ (ചെസ് , കാരംസ്, ടേബിൾ ടെന്നീസ്.... )
- നാടൻകളികൾക്കായി പ്രത്യേക കോർണറുകൾ
ഭൗതിക മേഖല
- LKG മുതൽ ഏഴാം ക്ലാസ് വരെ ഹൈടെക് ക്ലാസ് മുറികൾ
- കുട്ടികളോട് സംവദിക്കുന്ന ചുമർ ചിത്രങ്ങളും ചിന്തയെ ഉദ്ദീപിപ്പിക്കുന്ന മഹദ് വചനങ്ങളും
- ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപുരയും ഉപകരണങ്ങളും ഡൈനിങ്ങ് ഹാളും ആവശ്യമായ പ്ലേറ്റ് ,ഗ്ലാസ്, ഫർണിച്ചറുകൾ തുടങ്ങിയവയും
- വ്യത്യസ്തമാർന്ന വിഭവങ്ങളോട് കൂടിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും , പ്രഭാത ഭക്ഷണവും , ഈവനിംഗ് സ്നാക്സും
- ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്
- ഗണിത ലാബ്, ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലാംഗ്വേജ് ലാബ് ......
- സോളാർ വാട്ടർ ഹീറ്റർ
- റോഡിന്റെ ഇരുവശങ്ങളിലും സൂചനാ ബോർഡുകൾ
- ക്ലാസ് മുറികളിലും സ്കൂൾ വളപ്പിലും നിരീക്ഷണ ക്യാമറകൾ
- മുഴുവൻ ക്ലാസ് മുറികളിലും ഇന്റർനെറ്റ് ലഭ്യത
- റേഡിയോ സ്റ്റേഷൻ
- നീന്തൽക്കുളവും നീന്തൽ പരിശീലനവും
- ബാഡ്മിന്റൺ കോർട്ട്, വോളി ബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്
- ആധുനിക മാലിന്യ സംസ്കരണ സംവിധാനം
- റഫറൻസ് ലൈബ്രറിയോടു കൂടിയ വാനനിരീക്ഷണ കേന്ദ്രം
- സ്കൂൾ കോമ്പൗണ്ടിൽ എവിടെ നിന്ന് നോക്കിയാലും കാണാവുന്ന ക്ലോക്ക്
- എല്ലാ കെട്ടിടങ്ങളിലും ഇലക്ട്രിക് ബെൽ
- മുഴുവൻ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം
- കിഡ്സ് പാർക്ക്,
- ചിൽഡ്രൻസ് പാർക്ക്
- കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ഡോർമെറ്ററി
- ശിശു സൗഹൃദ ഇരിപ്പിടം
- കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം
- ഇൻഡോർ ഔട്ട്ഡോർ സ്പോർട്സ് ഉപകരണങ്ങൾ
- എല്ലാം ക്ലാസിലും ചൈൽഡ് ഫ്രണ്ട്ലി ബ്ലാക്ക് ബോർഡ് / വൈറ്റ് ബോർഡ്
- ഓരോ ക്ലാസിലും കുടിവെള്ള സൗകര്യം
- ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ സ്റ്റുഡിയോ
- വിശാലമായ സ്റ്റാഫ് റൂം
- ഓരോ സ്റ്റാഫിനും ഇരിപ്പിടവും മേശയും ഷെൽഫും
- ശീതീകരിച്ച ക്ലാസ് മുറികൾ
- ഡിജിറ്റൽ നെയിം ബോർഡോടു കൂടിയ ഔഷധ ഉദ്യാനവും, പൂന്തോട്ടവും ആമ്പൽ/ താമരക്കുളവും
- ശലഭോദ്യാനം
- ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം
- ഓരോ കെട്ടിടത്തിലും ബാത്ത്റൂം സൗകര്യം
- ഓപ്പൺ ഓഡിറ്റോറിയം