സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്/ചരിത്രം

12:09, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47648-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ടാം ലോക മഹായുദ്ധനന്തരമുണ്ടായ പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മലബാറിൽ കുടിയേറിയ കർഷക കാരണവാന്മാരിൽ ഒരു വിഭാഗം 1940 കളിൽ തന്നെ കൂരാച്ചുണ്ടിൽ എത്തിയിരുന്നു. തങ്ങളുടെ പിഞ്ചോമനകളുടെ അക്ഷരാഭ്യാസമായിരുന്നു അവരെഅലട്ടിയിരുന്ന പ്രധാന പ്രശ്നം. വിദ്യാഭ്യാസത്തിനു പോലും സുമാർ പതിനഞ്ചോളം കിലോമീറ്റർ വനാന്തരങ്ങൾ പിന്നിട്ട് നടുവണ്ണൂരിൽ എത്തേണ്ടതുണ്ടായിരുന്നു. റവ. ഫാ. തോമസ് ആയില്ലുരിന്റെ നേ തൃത്വത്തിൽ ഈ സ്ക്കൂളിന്റെ ഔപചാരിക പ്രവർ ത്തനങ്ങളുടെ ആരംഭം മുതൽ ഇവിടെ പ്രധാനാധ്യാപ കനായി സേവനമനുഷ്ഠിച്ചിട്ടുളള പരേതനായ ശ്രീ ടി ഡി സെബാസ്റ്റ്യൻ ഉൾപ്പെടെ നമ്മുടെ പിതാ മഹാന്മാരാണ് ഈ വിദ്യാലയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന് വഴിയൊരുക്കിയത്. 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയില്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

1948 ഏപിൽ 5-ാം തിയ്യതി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുമായി ഒരു എലമെന്ററി സ്കൂൾ ആരംഭിച്ചു. പ്രാരംഭത്തിൽ 150 വിദ്യാർത്ഥികളും, മിസ്സിസ്‌ പി. ജെ. അന്നകുട്ടി പുത്തൂർ ഉൾപ്പെടെ നാല് അധ്യാപകരുമാണ് ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. പുരുഷന്മാരായ മൂന്ന് അധ്യാപകർ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നുള്ളവരായിരുന്നു. ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. റ്റി. ഡി.സെബാസ്റ്റ്യൻ തെക്കയിൽ അവർകളുടെ നേതൃത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കി വിദ്യാലയത്തിന്റെ അംഗീകാരത്തിന് ശ്രമം ആരംഭിച്ചു.

പിന്നീട് 5. 4. 1948 മുതൽ പൂർവ്വകാല പ്രാബല്യത്തോടെ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഐക്യ കേരളപ്പിറവിയോടു കൂടി വിദ്യാഭ്യാസനിയമത്തിൽ വന്ന മാറ്റമനുസരിച്ച് അന്ന് പ്രൈമറി യിലുണ്ടായിരുന്ന എട്ടാം തരം ഹൈസ്കൂളിലേക്ക് മാറ്റുകയും ചെയ്തു.

                         നിലവിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രധാനദ്ധ്യാപകനായി ശ്രീ ബിജു മാത്യു സേവനമനുഷ്ഠിച്ചുവരുന്നു. 34 സ്റ്റാഫ് അടങ്ങുന്ന ഈ സ്കൂളിൽ 857 കുട്ടികൾ പഠിക്കുന്നുണ്ട്.