ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ആനിമൽ ക്ലബ്ബ്

11:37, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38002 (സംവാദം | സംഭാവനകൾ) ('മൃഗസംരക്ഷണത്തിലൂടെ വിദ്യാർത്ഥികളിൽ സഹജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മൃഗസംരക്ഷണത്തിലൂടെ വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ഈ വിദ്യാലയത്തിൽ അനിമൽ ക്ലബ്ബ് പ്രവർത്തിക്കുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഉപജീവനത്തിനായി വളർത്തുമൃഗങ്ങളെ നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ അനിമൽ ക്ലബ്ബിന്റെയും മറ്റ് ക്ലബ്ബുകളുടെയും പരസ്പര സഹകരണത്തോടെ നടപ്പിലാക്കി വരുന്നു. അനിമൽ ക്ലബ്ബിന്റെ ഭാഗമായുള്ള പൗൾട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം നടത്തി വരുന്നു. 50 കുട്ടികൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുകയും അവരിൽ നിന്നും കോഴി വളർത്തലിന്റെ വിരങ്ങൾ ശേഖരിക്കുകയും ചെയ്തു വരുന്നു. നിർദ്ധനരായ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത് അവർക്ക് ഒരു ഉപജീവനമാർഗ്ഗമായി മാറിയിട്ടുണ്ട്. അനിമൽ ക്ലബ്ബിന്റെ അംഗങ്ങൾക്ക് ഈ വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ "അജം ജീവധനം" എന്ന പദ്ധതിയുടെ ഭാഗമായി ആട് വിതരണം നടത്തി വരുന്നു. വിതരണം ചെയ്ത ആടിന്റെ ആദ്യ കുഞ്ഞിനെ ആട് ലഭിച്ച കുട്ടികൾ വിദ്യാലയത്തിന് തിരികെ നൽകുകയും അതിനെ മറ്റൊരു കുട്ടിക്ക് വിതരണം ചെയ്യുന്നു.