ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/എസ്.പി.സി
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ്.പി.സി)
-
എസ്.പി.സി
-
-
ജിയ മരിയ- ടേബിൾ ടെന്നീസ്- സംസ്ഥാനതലം-മൂന്നാം സ്ഥാനം
-
കൃസ്ത്മസ് ക്യാംപ്
-
എസ്.പി.സി കേഡറ്റ്- കഷ്യപ് ബൈജുനാഥൻ-ഇൻസ്പയർ അവാർഡ്
-
എസ്.പി.സി- ക്യാംപ്-പതാക ഉർത്തൽ
-
എസ്.പി.സി കേഡറ്റ്-ശരത് ചന്ദ്രൻ, ജിയ മരിയ-ലഹരി വിരുദ്ധ ക്വിസ്- വിമുക്തി-രണ്ടാം സ്ഥാനം
2019 ജൂലൈ 15 നാണ് എസ്.പി.സി യൂണിറ്റ് ആരംഭിച്ചത്. ജൂനിയർ, സീനിയർ, സൂപ്പർ സിനിയർ വിഭാഗങ്ങളിലായി 132 ഓളം കേഡറ്റുകളുണ്ട്. യൂണിറ്റിന്റെ ഉദ്ഘാടനം 2019 സെപ്റ്റംബർ മാസത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ബി. നസീമ നിർവ്വഹിച്ചു. ഡെപ്പ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി. റെജി കുമാർ സർ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയി നിരവധിമത്സരങ്ങൾ നടത്തപ്പെട്ടു. സൂപ്പർ സീനിയർ കേഡറ്റായ അനുഷ്. കെ. എസ് , അശ്വതി ബിനീഷ്, പൂജ തുടങ്ങിയവർ ജില്ലാ തലത്തിൽ ചിത്രരചനാ മത്സരത്തിൽ സമ്മാനങ്ങൾ നേടുകയുണ്ടായി. NMMS ലും കേഡറ്റുകൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആസാദീ കാ അമൃത് മഹോത്സവിൽ ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. “ വിമുക്തി “ ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ കേഡറ്റുകളായ ശരത്ത് ചന്ദ്രനും ജിയ മരിയയും വൈത്തിരി റേഞ്ചിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ജൂനിയർ കേഡറ്റായ ജിയ മരിയ ടേബിൾ ടെന്നീസിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.സൂപ്പർ സീനിയർ കേഡറ്റായ കശ്യപ് ഈ വർഷത്തെ ഇൻസ്പയർ അവാർഡിനർഹനായി. ഡിസംബർ മാസത്തിൽ രണ്ട് ദിവസം കൃസ്ത്മസ് ക്യാംപ് നല്ല രീതിയിൽ നടത്താനും കേഡറ്റുകൾക്ക് ഗുണമേറിയ ക്ലാസ്സുകൾ നൽകാനും കഴിഞ്ഞിട്ടുണ്ട്. വൃദ്ധസദനമായ പീസ് വില്ലേജ്, പോലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും കേഡറ്റുകൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പാസ്സിംഗ് ഔട്ട്
10/03/2022.....2019-22 സൂപ്പർ സീനിയർ കേഡറ്റ്സിന്റെ പാസ്സിംഗ് ഔട്ട് ബഹു.അഡ്വ.ടി സിദ്ധീഖ് ഉത്ഘാടനം ചെയ്തു.