ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പരിസ്ഥിതി ക്ലബ്ബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്യവും പ്രവർത്തനവും

പരിസ്ഥിതി എന്താണെന്നും അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കുട്ടികളിലെത്തിക്കുക ജെസ്സിയമ്മ ആൻഡ്രൂസ്, റ്റിജി ജോർജ് എന്നിവർ ചുമതല വഹിക്കുന്നു

2021-22 പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ഓൺലൈൻ ആയി പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വെച്ചു. സ്കൂൾ പ്രധാനാദ്ധ്യാപികയുടെ സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വീഡിയോ പ്രദർശനം ഇവ നടത്തി.

കർഷകദിനം

ചിങ്ങം ഒന്ന് കർഷകദിനമായി ആചരിച്ചു. കുട്ടികൾ തങ്ങളുടെ കൃഷിത്തോട്ടം വീഡിയോയെടുത്ത് വാട്ട്സ് ആപ്പിലൂടെ പങ്കുവെച്ചു.

വീട്ടിലൊരു കൃഷിത്തോ‍ട്ടം

പൂർണ്ണമായും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷിചെയ്യുവാൻ കുട്ടികളെ ഉത്സാഹിപ്പിക്കുന്നു, വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തങ്ങളുടെ കൃഷിത്തോട്ടം കൂട്ടുകർക്ക് പരിചയപ്പെടുത്തുുക, വിത്തുകളും ചെടികളും പങ്കു വെക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നതിലൂടെ രുചികരവും ആരോഗ്യപൂർണ്ണവുമായ ജീവിതംനയിക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു. കർഷകദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ്സിലെ അനന്യ അനീഷ് , സാറാ ലിയ ബ്ലസ്സൻ എന്നിവർ തങ്ങളുടെ അടുക്കളത്തോട്ടം പരിചയപ്പെടുത്തി.

ജൈവവൈവിധ്യം

സ്കൂൾ കാമ്പസ് ജൈവ വൈവിധ്യത്താൽ നിറഞ്ഞതാണെന്ന ബോധം കുട്ടികളിൽ വളർത്താനായി സ്കൂളിലെ വൃക്ഷങ്ങളുടെ പേരുകളും വിവരങ്ങളും പട്ടികപ്പെടുത്തി

തുളസീവനം

വിവിധയിനം തുളസിച്ചെടികൾ നമ്മുടെ നാട്ടിലുണ്ട്. ധാരാളം ഔഷധ ഗുണമുള്ളവയാണിവ. തുളസിച്ചെടിയും അവയുടെ ഉപയോഗങ്ങളും കുട്ടികളെ മനസ്സിലാക്കിക്കൊട്ടക്കുക, ചെടികളെ സംരക്ഷിക്കുന്നതിനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. രാമ തുളസി, കൃഷ്ണതുളസി, കരി തുളസി, കർപ്പൂര തുളസി, മധുരതുളസി, സൂര്യ തുളസി(പൂച്ച തുളസി ), ചെറുതുളസി എന്നീ ഇനങ്ങളണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്

ശലഭോദ്യാനം