ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രൈമറി
2021 അധ്യയന വർഷത്തിൽ മലയാളം ക്ലബിൻ്റെ അഭിമുഖത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് പോസ്റ്റർ ,വായനാമത്സരം, പ്രഛന്ന വേഷം എന്നിവ നടത്തി.കൂടാതെ BRC തലത്തിൽ നടത്തിയ കഥാരചന മത്സരത്തിൽ 3 സി ക്ലാസ്സിൽ പഠിക്കുന്ന ആരാധ്യ സെൽവരാജൻ.സി യ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചു.
മലയാളം ക്ലബ്
ജൂലൈ 5 ബഷീർ ദിനാചരണം നടത്തി.പ്രഛന്ന വേഷം നടത്തി, ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളുടെ വേഷാവതരണം നടത്തി. ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
സിസംബർ 23 സുഗതകുമാരി അനുസ്മരണം നടത്തി.
കവി പരിചയം, സുഗതകുമാരിയുടെ കവിതകൾ ആലാപനം ,
ചിങ്ങം - 1 കർഷക ദിനം
നാടൻ പാട്ട്, കൊയ്ത്തുപാട്ട് എന്നിവയുടെ അവതരണം .
ഓണാഘോഷം നടത്തി
ഓണപ്പാട്ട് ,അത്തപ്പൂക്കള മത്സരം, മഹാബലിയുടെ വേഷാവതരണം എന്നി പരിപാടികൾ നടത്തി .( എല്ലാ പരിപാടികളും ഓൺലൈനാ യാ ണ് നടത്തി വരുന്നത്)
അറബിക് ക്ലബ് പ്രവർത്തനങ്ങൾ -
2021 അധ്യയന വർഷത്തിൽ അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് LP, Up വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് " പാത്തുമ്മയുടെ ആട് " എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമ്മാണം നടത്തി.സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണവും ദേശഭക്തിഗാനവും നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യ സമാജം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ലോക അറബി ഭാഷാ ദിനത്തോടനുബസിച്ച് ഭാഷാ പതിപ്പ് തയ്യാറാക്കി. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്യ സമര നായകരുടെ വേഷാ വിശ്കാരവും ദേശഭക്തിഗാന മത്സരവും നടത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |