വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങൾ

ഹൈടെക് പഠനം

KITE ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 2 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്രയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.
2019-20 ഈ വർഷം up ക്ലാസ്സുകൾക് 5 ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും കിട്ടി. കൂടാതെ 2 പ്രോജെക്ടറുകളും കിട്ടി.

ഒന്നിക്കാം നമുക്ക് അതിജീവിക്കാം

പ്രളയയ ദുരിതത്തിന് ആശ്വാസമായി ഓലത്താന്നി സ്കൂളിലെ കുട്ടികളും അധ്യാപകരും

കഴിഞ്ഞ മാസം നടന്ന പ്രളയദുരിതത്തിൽ മറ്റു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽനിന്നും ബാഗുകളും ബുക്കുകളും എൻ .എസ് എസ് വോളന്ററ്റീഴ്സിന്റെ നേതൃത്വത്തിൽ 31/8/ 2018 ന് സമർപ്പിച്ചു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി.ദുരിതാശ്വാസ ക്യാമ്പിൽ പുതപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു.

ഗുരു പൂജ

സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുപൂജ മായി ആചരിച്ചു.ആദരണീയനായ പ്രിൻസിപ്പാൾ , ഹെഡ്മിസ്ട്രസ്സ് ,പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു ചെയ്തു.തുടർന്ന് അധ്യാപകരെ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

അദ്യാപകദിനത്തിൽ സ്കൂളിലെ കുട്ടികൾ ക്ലാസ് എടുത്തു.

സ്വാതന്ത്യ ദിനാഘോഷം