എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
             വട്ടപ്പാറ എൽ.എം.എസ് എച്ച്.എസ്.എസ് -ലെ സ്കൂൾ പ്രവർത്തനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭംഗിയായി മുന്നോട്ടു പോയി. 1962 ൽ ഒരു പ്രതിസന്ധികളെയും തരണം ചെയ്ത് 2000 മാണ്ടിൽ ഒരു ഹയർസെക്കന്ററി സ്കൂൾ ആയി വളരുകയും ചെയ്തു അനേകം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ജനമനസുകളിൽ ജ്വലിച്ചു നിൽക്കുകയാണ് നമ്മുടെ വിദ്യാലയം.  ഈ വളർച്ചയിൽ ആത്മാർത്ഥമായി  പ്രവർത്തിച്ച മുൻകാല മിഷനരിമാർ മാനേജ് മെൻ്റ് സഭാനേതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ പി.ടി.എ . അധ്യാപക-അനധ്യാപകർ, എന്നിവരെ സ്മരിക്കുന്നു. ശ്രീമതി. പ്രജീന ജെയിൻ സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരുന്നു.

കരിയർ ഗൈഡൻസ്

  ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് പ്ലാനിംഗ് ആന്റ് ഗോൾ സെറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി 28/2/2022 അമരവിള ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ. ഹരോൾ സാം ക്ലാസുകൾ എടുത്തു.

സൗഹൃദക്ലബ്ബ്

    സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ   4/3/2022 ൽ കന്യാകുളങ്ങര പി എച്ച് സി സർജൻ ഡോ. റീപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസുകൾ എടുത്തു.
    സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ   5/3/2022 ൽ ഡോ.നിർമൽ (DMHP TVM Dist)ബോധവൽക്കരണക്ലാസുകൾ എടുത്തു.