സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/മറ്റ്ക്ലബ്ബുകൾ

21:05, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('ശൂന്യം|ലഘുചിത്രം|846x846ബിന്ദു =...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷയിൽ താൽപര്യവും കഴിവും വളർത്തുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് സജീവമായി പ്രവർത്തിച്ചുവരുന്നു.ടുലലരവ,ഞലരശമേശേീി,ൃലമറശിഴ രീാുലശേശേീി,ആീീസ ഞല്ശലം തുടങ്ങിയ മത്സരങ്ങൾ നടത്തി.ശ്രീ ജോസുകുട്ടി എം യു നേതൃത്വം നൽകുന്നു.

ഹിന്ദി ക്ലബ്ബ്

വായനാദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ച് ജൂലൈ 31 -ന് ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ്പ്രസംഗമത്സരവും,സെപ്റ്റംബർ14ന് ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദിയിൽ വാർത്താവായന,അടിക്കുറിപ്പ്,പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തി.ശ്രീമതി റിൻസി ജോസഫ് നേതൃത്വം നൽകുന്നു.

സംസ്കൃതം ക്ലബ്ബ്

2021-22 അധ്യയന വർഷത്തെ സംസ്കൃത ദിനം ശ്രാവണപൂർണ്ണിമദിനമായ ആഗസ്റ്റ് 3 ന് ഗൂഗിൾ മീറ്റിലൂടെ സമുചിതമായി നടത്തി.സംസ്കൃതദിനാശംസകളർപ്പിച്ചുകൊണ്ട് ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി.ഗാനാലാപന മത്സരവും,സുഭാഷിതം അവതരണ മത്സരവും,പ്രസംഗമത്സരവും നടത്തി.ആഴ്ചയിൽ ഒരു സുഭാഷിതം കുട്ടികൾ അവതരിപ്പിക്കുന്നു.രാമായണ മാസത്തോടനുബന്ധിച്ച് രാമായണപാരായണ മത്സരവും നടത്തി.8-ാം ക്ലാസ്സിലെ കുട്ടികൾക്ക് സംസ്കൃത ഭാഷ സുഗമമാക്കാൻ ഒരു ദിവസം ഒരു വാക്യം എന്ന ക്രമത്തിൽ സംസ്കൃതവും അതിന്റെ മലയാളവും കുട്ടികളെ പഠിപ്പിക്കുന്നു.ശ്രീ മനു കെ ബി നേതൃത്വം നൽകുന്നു.

ഹെൽത്ത് ക്ലബ്ബ്

2021-22 വർഷത്തെ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി സ്കൂൾ മാനേജർ റവ ഫാ കുര്യാക്കോസ് കളരിക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.ശ്രീമതി ഗീതു എം(ഖഒക)സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ അവതരിപ്പിച്ചു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.’അനീമിയ ക്യാമ്പയിൻ -12’ പദ്ധതി പ്രകാരം അനീമിയ ബോധവൽക്കരണ ക്ലാസ്സ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകി.കേരള സർക്കാരും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിപ്രകാരം കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി.കുട്ടികളുടെ ആവശ്യത്തിനുള്ള ഫസ്റ്റ് എയ്ഡ് ബോക്സും മരുന്നുകളും സ്കൂളിൽ സൂക്ഷിക്കുകയും ആവശ്യാനുസരണം കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.കോവിഡ്-19 രോഗത്തിന് എതിരെയുള്ള വാക്സിനേഷൻ ഡൈ്രവ് സ്കൂളിൽ വെച്ച് നടത്തുകയും 15 മുതൽ 18 വയസ്സുവരെ പ്രായപരിധിയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉൗർജ്ജിതമായി സ്കൂളിൽ നടപ്പിലാക്കി.ശ്രീമതി സോണിയ ജോസഫ് നേതൃത്വം നൽകുന്നു.

നല്ലപാഠം

സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നു.കോവിഡ് കാലഘട്ടത്തിൽ ഒാൺലൈനായി വിവിധ ക്ലാസ്സുകൾ,ദിനാചരണങ്ങൾ എന്നിവ നടത്തി.നിർധനരായവർക്കും,രോഗികൾക്കും സാന്ത്വനത്തോടൊപ്പം,സാമ്പത്തിക സഹായവും നൽകിവരുന്നു.ശ്രീ സുനിൽ ജോസഫ്,ശ്രീമതി ലൈല സെബാസ്റ്റ്യൻ എന്നിവർ  നേതൃത്വം നൽകുന്നു.