പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും സഹാനുഭൂതി ഉണർത്താനും ബോധവത്കരിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശാലമാക്കാനും വേണ്ടിയാണ് പരിസ്ഥിതി ക്ളബ് പ്രവർത്തിക്കുന്നത്. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ. ഇന്റർ ഡിസിപ്ലിനറി ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ നേതൃത്വഗുണങ്ങൾ വികസിപ്പിക്കുക  എന്നിവയും നേച്ചർ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽപെടുന്നു.

ജൈവവൈവിധ്യ പാർക്ക്

 

***********************************************************

കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്‌, സയൻസ്  ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നിലവിലുണ്ട് അധ്യാപകരും കുട്ടികളുമാണ് ഇതിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകുന്നത് . കലാലയഅന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കാൻ  ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്.

***********************************************************


.

.

ചെണ്ടുമല്ലി നടീൽ

 
ചെണ്ടുമല്ലി നടീൽ

കെ എം ജി വി എച് എസ് എസ്  തവനൂരിൽ 2019 ജൂൺ 19 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ  ചെണ്ടുമല്ലി തൈകൾ സ്കൂൾ ഉദ്യാനത്തിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു :പൂർവ വിദ്യാർത്ഥി സംഘടന പ്രെഡിഡന്റ് ശശിധരൻ അവർകൾ നിർവഹിച്ചു.


പ്രസ്തുത ചടങ്ങിൽ SMC ചെയർമാൻ ബഹു :ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അഥിതിയായി എത്തി.. സ്കൂൾ ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ, സറഫു മാസ്റ്റർ, സുധീർ മാസ്റ്റർ, ദിവ്യ പ്രഭാകരൻ, ബിന്ദു, പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്ന ഗോപു മാസ്റ്റർ,  ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പരിസ്ഥിതി ക്ലബ്ബ് രൂപീകരണം : ഒരു റിപ്പോർട്ട്

 

7.6.2019 നു സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പരിസ്ഥിതി ക്ലബ്‌ രൂപീകരണവും ഉദ്ഘടനവും നടന്നു.സ്വാതി (10f)ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ബഹു :ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി രതി ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തി. ബഹു ഗോപു സർ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 10.6.2019 നു നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അതാതു വിഷയങ്ങളിലെ അധ്യാപകർ അവതരിപ്പിച്ചു.

പരിസ്ഥിതിവാരാചരണം

 
പരിസ്ഥിതി ദിനവാരാചരണവുമായി ബന്ധപെട്ടു നടത്തിയ കവിതാലാപനം

**************************************************

പരിസ്ഥിതി ദിനം വാരാചരണവുമായി ബന്ധപെട്ടു കെ എം ജി വി എച് എസ് എസ്  തവനൂരിൽ ഈ വിഷയവുമായി ബന്ധമുള്ള മലയാളം കവിതാലാപനം നടന്നു.വിഷയം കൊണ്ടും ഈണം കൊണ്ടും ആലാപനം കൊണ്ടും പരിപാടി മികവുറ്റതായി. പരിസ്ഥിതി ക്ലബ്‌ നയിക്കുന്ന ഗോപു മാഷിനും മലയാളം അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

*************************************************


.

പരിസ്ഥിതിദിന പോസ്റ്റർ രചന

 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബ് നടത്തിയ ക്ലാസ് തല പോസ്റ്റർ രചനാ മത്സരത്തിൽ സമ്മാനാർഹമായവ


.

എഴുത്തും പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ ?

 
മഷിപ്പേന കുട്ടികൾക്ക്ന ൽകി SMC ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കുന്നു

പുസ്തകസഞ്ചി നിർമാണം

 

കൂൺകൃഷി

 
വിളവെടുപ്പു കഴിഞ്ഞ കൂണുകൾ : വി.എച്ച്.എസ്.ഇ