ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ | |
---|---|
വിലാസം | |
ഇടത്തറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-12-2016 | 40006 |
ചരിത്രം
1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്.
1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1948-ല്‍ ,സംസ്ഥാന രൂപീകരണത്തിനുമുന്‍പ് പട്ടം താണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി.അടൂരിലുള്ള സ്കൂള്‍ ഇന്‍സ്പെക്ടറാഫീസിനായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തിപ്പിന്‍െറ ചുമതല. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2005-ല്‍ പ്രീപ്രൈമറി വിഭാഗംകൂടി ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി.സമീപ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനത്തിനടുത്താണ് വിജയം. എണ്‍പത് ശതമാനത്തിനു മുകളിലാണ് പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലുംമികച്ച നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ്ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം... .
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണെങ്കിലും നല്ലൊരു റീഡിംഗ്റൂം ഇനിയും സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മ
തന്നെയാണ്.അന്‍പതു വര്‍ഷങ്ങളിലധികം പഴക്കമുള്ള ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന സ്ഥിതിയും ഒഴിവാക്കേണ്ടതാണ്.
എസ്.എസ്.എല്‍.സി വിജയശതമാനം
ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എല്‍.സി വിജയശതമാനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിനി ബീഗവും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- അനില പി.കെ[ഗണിത അദ്ധ്യാപിക.])
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|