നാഷണൽ ഹൈസ്കൂൾ വള്ളംകുളം/എന്റെ ഗ്രാമം

14:03, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു.കണ്ണെത്താദൂരത്തുള്ള കൃഷിഭൂമിയും നദികളും കുറേ ഒക്കെ വഴി മാറിയെങ്കിലും പുത്തൻകാവുമലയിൽ നിന്ന് കിഴക്കോട്ടുള്ള മനോഹരമായ ദൃശ്യം നയനാനന്ദകരമാണ്. നന്ദികേശൻ  വസിക്കുന്ന വയലാണ് മുൻപിലെങ്കിൽ വയലിൽ നിന്ന് നോക്കിയാൽ നന്ദി നാഥനായ ശ്രീ മഹാദേവനാണ് മലയിൽ.... മഞ്ഞ് വീഴുന്ന പ്രഭാതവേളകളിലും സൂര്യൻ മറയുന്ന സായം സന്ധ്യകളിലും പാർവ്വതീപരമേശ്വരൻ വാഴുന്ന കൈലാസതുല്യമായ മനോഹാരിതയാണീ മല.മാനത്ത് ചന്ദ്രക്കല തെളിയുമ്പോഴാകട്ടെ ചന്ദ്രക്കലാധര ദർശനം നൽകുന്ന മാമല.

ഒരിക്കലും വറ്റാത്ത നീരുറവകളിൽ നിന്നും ഏറ്റവും ശുദ്ധമയ വെള്ളവും വായുവും ഉള്ള  സമ്പന്നമായ കാർഷിക ഗ്രാമം'., ഐക്യവും സാഹോദര്യവും ശാന്തിയും സമാധാനവും നിലനില്ക്കുന്നഗ്രാമം. ബുദ്ധിമാന്മാരായി വളർന്നുവരുന്ന പുതിയ തലമുറ. ജാതി, മതം, വർഗം, ഗോത്രം, വർണം, രാഷ്ട്രീയം എന്നിവയ്ക്കതീതമായി ചിന്തിക്കാനുതകുന്ന  നാട്. ഈ നാട് മഹാദേവസാന്നിധ്യത്തിന്റെ കേന്ദ്രമാണെന്ന് അവകാശപ്പെടാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?

തിങ്ങി നിറയുന്ന ഈ ജനസമൂഹത്തിൽ ഭിന്നതകൾ ഉണ്ടാകാമെങ്കിലും അവയെല്ലാം വിട്ടുവീഴ്ചകൾക്ക് വിട്ടുകൊടുത്തുകൊണ്ട് മറന്നുകളയുകയും സാഹോദര്യം, സഹകരണം, സഹവർത്തിത്വം എന്നിവയിലൂടെ മുന്നേറുകയുമാണ് നന്മയുടെ ഊരായനന്ദിയൂരായ വള്ളംകുളം.. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. മതമൈത്രി നിലനിൽക്കുന്ന ഒരു ദേശമാണിത് .വളരെ പ്രസിദ്ധമായ ഒരു ഓർത്തഡോക്സ് പള്ളി ഉണ്ട് അവിടുത്തെ റാസ നന്നൂർ ദേവീക്ഷേത്രം വിളക്ക്തെളിയിച്ച് വരവേൽപ്പ് നൽകാറുണ്ട്. നന്നൂർഅമ്പലത്തിലെ പറയ്ക്കെഴുന്നള്ളിപ്പിന് പള്ളിയിൽ പറയിട്ട് സ്വീകരണം നൽകാറുണ്ട്.   ഇരു മതസ്ഥരും ഭക്തിപൂർവ്വം ഈ ചടങ്ങുകൾ എല്ലാവർഷവും നടത്തപ്പെടുന്നു . നമ്മുടെ ദേശത്തു തന്നെ വളരെ പ്രസിദ്ധമായ ഒരു ഗുരുമന്ദിരവും സ്ഥിതിചെയ്യുന്നു . ശ്രീനാരായണ ഗുരുദേവൻറെ എല്ലാ ആഘോഷങ്ങളിലും എല്ലാ മതസ്ഥരും പങ്കെടുക്കാറുണ്ട് .