സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.

കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. 7000 പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിൽ ഉണ്ട്.സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ കുട്ടികൾ സ്പോൺസർ ചെയ്തു വച്ചിട്ടുണ്ട്. ലൈബ്രറിയിൽ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ വായന നടത്താം എന്നുള്ളത് ഇവിടുത്തെ മുഖ്യ ആകർഷണമാണ്. സ്ക്കൂളിന് 4 വർഷത്തിലേറെയായി അടൽ ടിംങ് ഗറിംഗ് ലാബ് ഉണ്ട്. എല്ലാ പ്രവർത്തിദിവസവും വിഭവസമ്പന്നമായ ഉച്ചഭക്ഷണം യു.പി വിദ്യാർത്ഥികകൾക്കായി ലഭ്യമാക്കുന്നു. സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്] വിദ്യാലയമാണ്.