നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ

 
പത്ര വാർത്ത
                               സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കനൽ തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസ മനുഭടീച്ചറമ്മയായി മാറി.വിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആശ്വാസമാവുകയാണ് നമ്മുടെ സ്കൂളിലെ സിന്ധു ടീച   ഈ വർഷം 7G -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് ..ദിയയുടെ സങ്കടംമനസിലാക്കിയ ടീച്ചർ ദിയക്കും  അമ്മയ്ക്കും തുണ യാകുന്നു.അമ്മയും മകളും തനിച്ച്  താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ്  അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.

അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി

 
എടക്കൽ ഗുഹ

                       ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീ.പി.ടി. സന്തോഷ്   കുമാർ സംവിധാനം ചെയ്ത  ഡോക്യുമെന്ററി  "എടക്കൽ ദി റോക്ക് മാജിക്ക് "ശ്രദ്ധേയമാകുന്നു.വയനാട് അമ്പല വയലിനകത്ത് സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിലെ പ്രാക്തന ഗുഹ ചിത്രങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.ചരിത്രകാരന്മാരായ ഡോ .എം.ജി.എസ് നാരായണൻ ,എം,ആർ.രാഘവവാര്യർ ,രാജൻ ഗുരുക്കൾ ഐരാവതം മഹാദേവൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഈ ഡോകളുമെന്ററിയിൽ പറയുന്നുണ്ട്കോഴിക്കോട് സർവലാശാല ചരിത്ര വിഭാഗം,മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ,മാവേലിക്കര ഫൈൻ ആർട്സ് ,തൃശൂർ ഫ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ ഈ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു..ഡോക്യൂമെന്ററി പൂർണ്ണമായികാണാൻ  ഈ ലിങ്കിൽ പോവുക https://youtu.be/lJP566jEDIo


https://youtu.be/nMoPoEtSjF0

സ്കൂളിലെ കുട്ടികളുടെ മാസികകൾ

നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾനമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ  മാഗസിനുകൾകഴിഞ്ഞ കുറെ കാലങ്ങളായി  നമ്മുടെ വിദ്യാലയത്തിൽ നിന്നും ധാരാളം മാഗസിനുകൾ ഇറക്കിയിട്ടുണ്ട് .കനവ്,ഓളവും തീരവും തുടി,മധുരിക്കും ഓർമകളെ തുടങ്ങി ഒട്ടേറെ മാഗസിനുകൾ നമ്മൾ പ്രസിദ്ധീകരിച്ചു.ഇതിനെല്ലാമുപരി കുട്ടികളുടെ കഥാപുസ്തകം ,കവിതാപുസ്തകം,നോവൽ,എന്നിവ പുറത്തിറക്കി.കൂടാതെ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ പത്രങ്ങളും ഇറക്കാറുണ്ട്.

 
പോസ്റ്റർ

വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ

 
പുരസ്‌കാരം സ്വീകരിക്കുന്നു.
           സ്കൂളിലെ ഭിന്നശേഷി കുട്ടികളെ കേന്ദ്രീകരിച്ച് എടുത്ത ഡോക്യൂമെന്ററിക്ക് അഗീകാരം .സ്കൂളിലെ അധ്യാപകനായ ശ്രീ സന്തോഷ് കുമാർ.ടി.പി  തയ്യാറാക്കിയ ഡോക്യൂമെന്ററി  സ്കൂളുകളിൽ പ്രദർശിപ്പിച്ചു വരുന്നു .ഭിന്നശേഷികുട്ടികളുടെ പേരെന്റിങ്ങിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.പ്രസിദ്ധ തിരക്കഥാകൃത്ത് ശ്രീ  ആര്യാടൻ ഷൌക്കത്ത്  ആണ് ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് .ലോകാഭിന്നശേഷി ദിനത്തിൽ നിലമ്പൂർ നഗര സഭയുടെ അഗീകാരം ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചു .ഡോക്യൂമെന്ററി കാണുന്നതിനായി ഈ  ലിങ്ക് ക്ലിക്ക് ചെയ്യുക.https://youtu.be/_BDwooE8vTs