നാഷണൽ ഹൈസ്കൂൾ വള്ളംകുളം/നാടോടി വിജ്ഞാനകോശം

10:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ) (''''വേന്താനത്തുമലനട''' ദ്വുതീയ കൗരവനായ ദുശാസന മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വേന്താനത്തുമലനട

ദ്വുതീയ കൗരവനായ ദുശാസന മൂർത്തി മല വില്ല്യച്ചനായി വാണരുളുന്ന വള്ളംകുളം വേന്താനത്തുമലനടയിൽ ഒന്നിട വർഷങ്ങളിൽ നടത്തപ്പെടുന്ന മല തുള്ളൽ മഹോത്സവത്തിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവരും ഒത്തുചേർന്ന് നൂറ്റാണ്ടുകളായിനടത്തപ്പെടുന്ന അനുഷ്ഠാന ആചാരമാണ് മല തുള്ളൽ. ഊരാളന്മാർ കാപ്പുകെട്ടി കുരുമല, കുറ്റൂർ മല, വേന്തത്തുമല,  മുള്ളിപ്പാറമല, ഇലത്തിട്ടമല, തലപ്പാറമല, ചെറുപ്പനാട്ടുകൂന്നുമല, പുന്നാട്ടൂകുന്നുമല എന്നീ എട്ടു മല മൂർത്തികളെ വേന്താനത്തു മലനടയിലെത്തി പൂജ കൈകൊള്ളുവാൻ ക്ഷണിക്കുന്നു . മൂർത്തികൾ എഴുന്നള്ളി ഊരാളൻ മാരി ലും പിണിയാളായി നിൽക്കുന്നഊരാന്മഅവകാശി യിലുംആവേശിച്ച്അനുഗ്രഹംകൊണ്ട് ഉറഞ്ഞ് തുള്ളുന്ന അനന്യസാധാരണമായ ചടങ്ങാണ് മല തുള്ളൽ.