പാഠ്യേതരപ്രവർത്തനങ്ങൾ

23:42, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TomThomas (സംവാദം | സംഭാവനകൾ)

സെൻറ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ

പാഠ്യേതരപ്രവർത്തനങ്ങൾ

പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈ സ്ക്കുളിൽ ഗൈഡിംഗിൽ 63 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ​ സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത് ഉപജില്ലയിൽ ഓവറോൾ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമൽസരങ്ങൾ നടത്തിയത്. കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നൽകി വരുന്നത്. എല്ലാവർഷവും ഇവിടുത്തെ കട്ടികൾ കായികരംഗത്ത് സ്വർണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാർത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ. കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ മിയ ജോർജ് എന്നിവർ അവരിൽ ചിലർ മാത്രം. എല്ലാവർഷവും ഈ സ്ക്കുളിൽ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികൾ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളിൽ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളിൽ ഈ സ്ക്കുളിലെ കുട്ടികൾ തുടർച്ചയായി മികവു പുലർത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു നിലനിർത്തുന്നു.2016-17-ൽ നടന്ന പാലാ ഉപജില്ലകലോസവത്തിൽ പാലാ സെന്റ് മേരീസിലെ കുട്ടികൾ യു.പി, എച്ച് എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നേടുകയും എച്ച് എസ്സ്.എസ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി സ്കൂൾ തലത്തിൽ ഗ്രാന്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=പാഠ്യേതരപ്രവർത്തനങ്ങൾ&oldid=1761847" എന്ന താളിൽനിന്ന് ശേഖരിച്ചത്