ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സർഗ്ഗവേദി
കവിതകൾ
ആര്യ ബാലകൃഷ്ണൻ കെ
10 ബി
================
ഉയരങ്ങളിലേക്ക്
ഒരുപാട്കാതം നടക്കുവാനുണ്ടെന്ന്
പിച്ചവയ്ക്കുമ്പോൾ പറഞ്ഞുവമ്മ
ഓർമ്മകൾ ഒരുപാട് കഥകളായ്
ഓർക്കുവാനൊരുപാട് നൊമ്പരമായ്
ജീവിതം,ഇത് വെറും പെണ്ണിന്റെ ജീവിതം
മാറണം,മാറ്റണം വിളിക്കുന്നു ലോകം
വിളിക്കുന്നു കാലം,അസ്തമിച്ചീടാ-
പ്രപഞ്ചത്തിൻ ശക്തി നീ
കാതങ്ങൾ ബാക്കിയുണ്ടോർക്കുക നീ
കരഞ്ഞിടും കണ്ണുകൾ കാൺകവേണ്ട,
കരുത്തായിരിക്കുക വിളക്കായിരിക്കുക
കോടമഞ്ഞിൽ,ഇരുളിൽ വെളിച്ചമാക
തണുപ്പിന്റെ മൂടുപടം വകഞ്ഞുഞാൻ
വിളികേൾക്കെ പറയുകയായിരുന്നെന്നോടമ്മ.
തറവാട്ടു ദൈവങ്ങൾ സാക്ഷിയായി,
വിളക്കണഞ്ഞീടാപടിഞ്ഞാറ്റയിൽ
വിളിപ്പുറത്തമ്മ കാവൽ നിൽപ്പൂ.
വാളും പരിചയുമെടുത്തീടുക
ചുഴറ്റിയെറിയുക,നീതിക്കുവേണ്ടാത്ത
നീതിശാസ്ത്രം,കരുത്തായ് വളരുക,
കാവലായീടുക,നിനക്കു നീ-
കാവലായീടുക.
രാജശ്രുതി എ നായർ
10 ബി
====================
പുതിയ പുലരികളുദിച്ചു വരുമ്പോൾ
മനുഷ്യസങ്കൽപ്പങ്ങൾക്കതീതമായി
ചരിത്രത്തിൽ നവയുഗം എഴുതിച്ചേർക്കുവാൻ
പഴയ നിയമങ്ങൾ കാറ്റിൽപ്പറത്തുവാൻ
ചിറകുകൾ വിരിച്ചുയർന്നു പറക്കനീ
ആഗ്രഹങ്ങളെ മാന്ത്രികച്ചായത്താൽ
ജീവൻ വയ്പിക്ക നീ
അതിനെ വാനോളമുയരുന്ന
മഴവില്ലായ് മാറ്റൂ നീ
കാലാതീതം ഭേദസങ്കൽപ്പം
ഇനിവരുന്നത് പെൺകരുത്തിൽ കാലം