സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സിദ്ധാർത്ഥ് കൃഷ്‍ണ

 
സിദ്ധാർത്ഥ് കൃഷ്‍ണ 2021-2022 ൽ ഏറ്റവും ക‍ൂട‍ുതൽ അംഗീകാരങ്ങൾ സ്വന്തം പേരിൽ ചേർത്ത വിദ്യാർത്ഥി

1. വനിത ശിശുവികസന വകുപ്പിന്റെ ഉജ്‌ജ്വലബാല്യം പുരസ്ക്കാരം

2. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

3. ഹിന്ദി അധ്യാപക മഞ്ച് നടത്തിയ ഹിന്ദി ദിന ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

4. PTB ബാലശാസ്ത്രോത്സവം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം

5. JRC സ്വാതന്ത്യദിന പ്രസംഗം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം

6. കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ നടത്തിയ സുബാഷിത വ്യാഖ്യാന മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

7. ISRO നടത്തിയ സയൻസ് ക്വസിൽ സംസ്ഥാന തലത്തിൽ ആദ്യ പത്തിൽ

8. അക്ഷരായനം വായനോത്സവത്തിൽ മികച്ച വായനക്കാരൻ

9. പോസ്റ്റൽ ഡിപ്പാർട്ട് മെന്റിന്റെ ഫിലാറ്റലി ക്വസ്സിൽ ജില്ലയിൽ ഒന്നാം സ്ഥാനം

10. അക്ഷരമുറ്റം ക്വിസ്സ് 2022 ൽ സബ് ജില്ല രണ്ടാം സ്ഥാനം

ലിറ്റിൽ കൈറ്റ്‍സ്

 
2018 - 2019 വർഷത്തെ പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം


2018 - 2019 വർഷത്തിലെ പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി ലിറ്റിൽ കൈറ്റ്സ് ചാലിശ്ശേരിയെ തെരെഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീദ്രനാഥിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങി . പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചറുടെ നേതൃത്ത്വത്തിൽ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ് മാരായ ശ്രീ സന്തോഷ് , ശ്രീമതി സ്മിത എന്നിവരുടെ മേൽനോട്ടത്തിലുള്ള കുട്ടികളുടെ പ്രയ്തനത്തിന്റെ ഫലമാണ് ഈ അവാർഡ്




വി പി ലെനിൻ

പശ്ചിമേഷ്യ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീമിലേക്ക് ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിയായ വി.വി ലെനിൻ തെരെഞ്ഞെടുക്കപ്പെട്ടു.

നേരത്തെ 2020 ൽ ലെനിന് മുമ്പിൽ ഈ അവസരം വാതിൽ തുറന്നിരുന്നുവെങ്കിലും കോ വിഡ് കാലം വഴി മുടക്കി

സ്കൂളിലെ കായികാധ്യാപിക ഷക്കീല മുഹമ്മദും പരിശീലകൻ റംഷാദുമാണ് ലെനിനിലെ കളിക്കാരനെ ആദ്യം കണ്ടെത്തിയത്.

റംഷാദ് കെ എച്ച്

 
റംഷാദ് കെ എച്ച്
വർഷം ഐറ്റം
2011 JUNIOR SUB  DISTRICT
PALAKKAD  ATHLETICS  PARTICIPATION
2013 SENIOR FOOTBALL REPRESENT SUB DISTRICT
KERALA SANTHOSH TROPHY CAMP
SENIOR DISTRICT FOOTBALL
JUNIOR DISTRICT  FOOTBALL
U21 STATE CAMP
2014 CALICUT INTERZONE CHAMPIONS
SENIOR DISTRICT FOOTBALL
2015 U21 KARALA  SENIOR DISTRICT

JUNIOR DISTRICT CALICUT INTER ZONE RUNNERS

 

നേട്ടങ്ങൾ

  • 2006 - 2007 വർഷത്തിൽ 50-മത് വർഷം ആചരിച്ചത് സ്കൂൾ വെൽഫയർ അസോസിയേഷൻ പൊതു ജനങ്ങളിൽ നിന്ന് 15 ലക്ഷത്തോളം രൂപ സമാഹരിച്ചുണ്ടാക്കിയ ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു നൽകി കൊണ്ടാണ്.
  • ഫുട്ബോൾ മേള നടത്തി സ്കൂൾ ഗ്രൗണ്ട് നന്നാക്കിയതും സ്കൂളിന് ഫർണീച്ചർ നിർമ്മിച്ച് നൽകിയതും ജനപങ്കാളിത്തത്തിന് തെളിവാണ്.
  • 25 വർഷം മുമ്പെ തന്നെ നടപ്പിലാക്കിയ വനവൽകരണ പദ്ധതി മൂലം സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്
  • SMC, PTAസഹകരണത്തോടെ മരങ്ങൾക്ക് തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു.
  • ഒറ്റ അധ്യയന ദിവസവും നഷ്ടപ്പെടുത്താതെ സ്കൂൾ പ്രവർത്തിക്കാൻ വേണ്ട സഹായം ഇവിടുത്തെ പൊതു ജനസമൂഹം നൽകി കൊണ്ടിരിക്കുന്നു. താൽകാലികമായ ഒഴിവുകൾ പോലും PTA ദിവസ വേതന അധ്യാപകരെ ഉപയോഗിച്ച് നികത്തുന്നു.
  • 1998 ൽ മികച്ച PTA ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി.
  • നിരവധി തവണ തൃത്താല ബ്ലോക്കിലെ മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.
  • പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ പുരസ്ക്കാരം അഞ്ച് തവണ നേടി. മുഴുവൻ SC വിദ്യാർത്ഥികളെയും വിജയിപ്പിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
  • മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.
  • 2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.

SSLC 2019-2020

SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 100% വിജയമാണ് ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി 15 കുട്ടികൾക്ക് 9 A+ 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു

 

വീഡിയോ കാണാം

NMMS 2019-2020

2019-2020 വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും