എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

20:57, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിടങ്ങൂർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ 2013 ഡിസംബർ മാസം ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.പി.സി.പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്. പി .സി യുടെ കോട്ടയം ജില്ലാ നോഡൽ ഓഫീസറും അതിൽ പങ്കുചേർന്നു. കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആണ് ഡ്രിൽ ഇൻസ്ട്രക്ടർ ചുമതലയുള്ളത് . അധ്യാപകരായ പി. പ്രമോദ് കമ്മൂണിറ്റി പോലീസ് ഓഫീസറായും ജയപ്രഭ ജെ.പി അസിസ്റ്റൻറ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും ചുമതലയേറ്റു.8 ,9 ക്ലാസിലെ കുട്ടികളെ ആണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഓരോ ക്ലാസിലെയും  22 ആൺകുട്ടികളേയും 22 പെൺകുട്ടികളേയും (44) ആണ്  പ്രവേശനപരീക്ഷ യോട് തിരഞ്ഞെടുക്കുന്നത്.

  • എല്ലാ ആഴ്ചകളിലും ബുധൻ ,ശനി ദിവസങ്ങളിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 4മണി മുതൽ 5മണി വരെ വരെ ഗ്രൗണ്ടിൽ പരേഡ്.


  • ശനിയാഴ്ചകളിൽ രാവിലെ 7:30 മുതൽ മുതൽ 9 വരെ P.Tയും,10 മുതൽ 1മണിവരെ വരെ ഇൻഡോർ ക്ലാസ്സും നടക്കുന്നു. ക്ലാസ്സ് എടുക്കുന്നതിനായി വിവിധ ഡിപ്പാർട്ട്മെൻറ് നിന്ന് പ്രഗത്ഭരായ വ്യക്തികളുടെ സേവനം ലഭിക്കാറുണ്ട്.
  • പരിസ്ഥിതിയുമായി ഇണങ്ങുന്നതിനായി വനമേഖലകളിലും സമീപത്തുള്ള തീരപ്രദേശങ്ങളിലും ലും പഠനയാത്രയും നടത്താറുണ്ട്എല്ലാ വർഷവും ക്യാമ്പുകളും നടത്താറുണ്ട്.
  • അനാഥാലയങ്ങളിലും മറ്റും വസ്ത്രം,ഭക്ഷണസാധനങ്ങൾ ,മരുന്ന് ,തുടങ്ങിയവ എത്തിക്കാറുണ്ട്.
  • നിർദ്ധനരായവർക്ക് വീടനിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികൾ എത്തിക്കുകയും അവരെ സഹായിക്കുകയും ചെയ്തു.
  • കോവിഡ് 19 ൻ്റെസാഹചര്യത്തിൽ ലോക്ക് ഡൗൺ സമയത്ത് സ്കൂളിലെ ലെ ധാരാളം കുട്ടികളുടെ വീടുകളിൽ സഹായം എത്തിക്കുന്നതിനായി സാധിച്ചു."പുത്തനുടുപ്പും പുസ്തകവും "എന്ന പദ്ധതി അതി വിജയകരമാക്കി തീർക്കാൻ കുട്ടികൾക്ക് സാധിച്ചു.
  • ഈ വർഷം 9,10 ക്ലാസ്സുകളിലെ കേഡറ്റുകൾക്ക് പാസ്സിംഗ് ഔട്ട് നടത്താൻ തയ്യാറെടുക്കുന്നു.