ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബ്

20:04, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം)

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദൗത്യം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി വെബിനാർ നടന്നു. കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സീനിയർ അധ്യാപകനായ സുനിൽ സാർ വെബിനാർ മോഡറേറ്റ് ചെയ്തു. 6 കുട്ടികളും ഒരു രക്ഷിതാവും ഒരു ടീച്ചറും പേപ്പർ അവതരിപ്പിച്ചു.

ഊർജ്ജോത്സവം

ഊർജ്ജോത്സവ ത്തിന്റെ ഭാഗമായി യുപി ക്ലാസുകളിൽ പ്രസംഗമത്സരവും, എൽപി ക്ലാസ്സുകളിൽ ചിത്രരചനയും നടന്നു.

ഗലീലിയോ ദിനം

ഗലീലിയോ ദിനത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിന സമ്മാനമായി കുട്ടികൾക്ക് മധുരവുമായി സ്കൂളിൽ ഡ്രോൺ പറന്നു വന്നത് കുട്ടികൾക്ക് കൗതുകമായി. സയൻസ് ക്ലബ്ബിൻ്റെ നേത്തൃത്വത്തിൽ നടന്നപരിപാടിയിൽ  പൂർവ വിദ്യാർഥിയായ കാർതിക് രാജേഷായിരുന്നു ഡ്രോൺ പറത്തിയത്