ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/പാചകപ്പുര

17:53, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (44055 എന്ന ഉപയോക്താവ് ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/പാചകപ്പുര' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/പാചകപ്പുര എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാചകപ്പുുര

 
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ പാചകപ്പുര സന്ദർശിക്കുന്നു.
  • അടുക്കള - അടുക്കളയിൽ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും ഭംഗിയായും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്.നിലവിൽ ശ്രീമതി.ചിത്രയാണ് പ്രധാന പാചകക്കാരി.സ്നേഹപൂർവ്വം വച്ചുവിളമ്പുന്ന ഭക്ഷണം കുട്ടികൾ സന്തോഷപൂർവ്വംകഴിക്കുന്നു.
  • സ്റ്റോർമുറി-സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേകം സ്ഥലമുണ്ട്.
  • ഊട്ടുപുര-പാചകപ്പുരയുടെ ഒരു ചെറിയ ഭാഗമാണ് ഊട്ടുപുര.കുട്ടികൾ ഇവിടെ വന്ന് ഭക്ഷണം വാങ്ങുമായിരുന്നു.
  • വാട്ടർ പ്യൂരിഫൈയർ-കുട്ടികൾക്ക് വെള്ളം കുടിയ്ക്കാനായി ഒരു വാട്ടർ പ്യൂരിഫൈയർ കയറി വരുന്നതിന്റെ വലതുവശത്തായി ക്രമീകരിച്ചിരിക്കുന്നു.
  • ശ്രീമതി.ചിത്രയാണ് പാചകപ്പുരയുടെ നെടുംത്തൂൺ.വർഷങ്ങളായി പാചകപ്പുരയുടെ ഭാഗമായി മാറിയ ചിത്രചേച്ചിയുടെയും വിജയണ്ണന്റെയും പാചകം പൂർവ്വവിദ്യാർത്ഥികൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്നുവെന്നത് സ്നേഹത്തിൽ ചാലിച്ച ഭക്ഷണമാണ് എന്നതിനാലാണ് എന്നതിൽ തർക്കമില്ല.
  • പാചകത്തിനായുള്ള പച്ചക്കറികളിൽ കുറെയേറെ സ്കൂളിലെ തോട്ടത്തിൽ നിന്ന് ചിലപ്പോഴൊക്കെ ലഭിക്കാറുണ്ട്.മാത്രമല്ല കുട്ടികളുടെ ജൈവകൃഷിയുടെ ഉത്പ്പന്നങ്ങളും ഇവിടെ വാങ്ങി ഉപയോഗിക്കാറുണ്ട്.അത്യാവശ്യഘട്ടങ്ങളിൽ തോരൻ വയ്ക്കാനായി സ്കൂൾ വളപ്പിലുള്ള പപ്പായയിൽ നിന്നുള്ള പച്ച പപ്പായ ഉപയോഗിക്കാറുണ്ട്.തേങ്ങയും ചിലപ്പോഴൊക്കെ ലഭിക്കുമായിരുന്നു.ഇപ്പോൾ തേങ്ങ ലഭിക്കാറില്ല.പുറത്തുനിന്ന് വാങ്ങാറാണ് പതിവ്.സാമ്പാർ,തോരൻ,ഉരുളക്കിഴങ്ങ് കറി,സാലഡ് മുതലായവയാണ് പൊതുവിഭവങ്ങൾ.ചിത്ര ചേച്ചി മാതൃവാത്സല്യത്തോടെ പാചകം ചെയ്ത വിഭവങ്ങൾ കഴിച്ച കുട്ടികളാരും തന്നെ സ്കൂളിനെയും പാചകപ്പുരയെയും മറന്നുപോകാറില്ല.