ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രാദേശിക പത്രം

14:18, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupschembanthotty (സംവാദം | സംഭാവനകൾ) (' '''ചെമ്പന്തൊട്ടി യുപി സ്കൂളിലെ "ശലഭ ശിൽപ്പശാല"...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ചെമ്പന്തൊട്ടി യുപി സ്കൂളിലെ "ശലഭ ശിൽപ്പശാല" ശ്രദ്ധേയം-

                 "ഞാൻ മാറുന്നു, എന്നിലൂടെ എൻറെ വീട്ടിലും കൂട്ടുകാരിലും മാറ്റമുണ്ടാകുന്നു" എന്ന ആശയം പ്രാവർത്തികമാക്കി ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ അധ്യാപക൪ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ശലഭ ശിൽപ്പശാല" ശ്രദ്ധേയമായതാണ് . കോവിഡ് പ്രതിസന്ധിയുടെ ദിനങ്ങളെ ശലഭങ്ങളുടെ ജീവിത പരിണാമ ദശകളിലെ കൊക്കൂൺ  കാലമായി സങ്കൽപ്പിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം നേടാൻ സഹായകരമായ പരിശീലനം ഘട്ടം ഘട്ടമായി നൽകുന്നതാണ് പദ്ധതി. ഇതിൻറെ ആദ്യഘട്ടം ഏഴാം ക്ലാസിലെ 121 വിദ്യാർത്ഥികൾക്ക് നാല് വാട്സാപ്പ് ഗ്രൂപ്പ് മുഖേന 6 ദിവസങ്ങളിലായി നടത്തി. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ജെസിക്കുട്ടിജോസഫ്‌  ചീഫ് ഫെസിലിറ്റേറ്ററും ഏഴാം ക്ലാസ് ഡിവിഷനുകളിലെ അധ്യാപകർ  ക്ലാസ്സ്‌ കോഓർഡിനേറ്റർ മാരുമായിരുന്നു. എട്ട് വിദ്യാർത്ഥികൾക്ക് ഓരോ അധ്യാപകർ വീതം മാർഗദർശികളായുമുണ്ടായിരുന്നു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പൂങ്കണ്ണി, പാപ്പാത്തി, തകരമുത്തി, മയിൽകണ്ണി എന്നീയിനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ പേരുകളിൽ നാല് വ്യത്യസ്ത സംഘങ്ങളായി മാർഗദർശികളായ അധ്യാപകരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല ക്രമീകരിച്ചത്. ശലഭങ്ങളുടെ പരിണാമ ദശകളിലെ ആദ്യത്തെ അവസ്ഥയായ പുഴു തീറ്റഭ്രമത്തിൻറെയും സ്വാർത്ഥതയുടേയും പ്രതീകമാണെങ്കിൽ ശലഭം പുതുലോകപ്പിറവിയുടേയും സ്നേഹപരാഗത്തിൻറെയും പ്രതിബിംബമാണെന്നും  പുഴുവിൻറെ പ്രവണതയുപേക്ഷിച്ച് മനുഷ്യനും ശലഭമായി ഉയരാൻ കഴിയണമെന്ന ചിന്ത ഇന്നത്തെ ലോകത്തിന് അനിവാര്യമായിരിക്കയാണെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാല. ഉദേശ - ലക്ഷ്യ പ്രാപ്തിയിൽ ശിൽപ്പശാല വൻ വിജയമായിരുന്നുവെന്ന് അധ്യാപകരും ഏറെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികളുംകോവിഡ് കാലത്ത് തങ്ങളുടെ മക്കളെ മാറ്റിമറിച്ച ഒന്നായി ഇത് മാറി എന്ന് രക്ഷിതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .