കവിതകൾ.


പ്രാർഥന മാത്രം....

 

അന്നു ഞാൻ കാലത്തെഴുന്നേറ്റു ടീവിയിൽ വാർത്തകൾ കേൾക്കുന്ന നേരത്തഹോ
കാണുന്നൂ പ്രകൃതിതൻ ഘോരതാണ്ഡവം പിന്നെ രാക്ഷസീയം തഥാ ദാരുണവും
പ്രകൃതിതൻ പ്രതികാരനടപടിയോ അതോ പ്രകൃതി തൻ ഓർമപ്പെടുത്തലാണോ?
മനുജനെന്നുള്ളൊരു ജൻമമെല്ലായ്പ്പൊഴും തൃണമാണെന്നുള്ളൊരു താക്കീതാണോ..?
അറിയുന്നില്ലൊട്ടുമേ അറിയുന്നു ഞാനിന്നു സാധുജനങ്ങൾ തൻ ദീനവിലാപത്തിൻ തേങ്ങലുകൾ
മുണ്ടുമുറുക്കിയും അരപ്പട്ടിണിയും പിന്നെ മെയ്യനക്കിയും നേടിയ ജീവിതസമ്പാദ്യങ്ങൾ
ഇതാ സംഹാരതാണ്ഡവമാടിയ പ്രളയാഗ്നിതൻ ചൂളയിൽ വെന്തെരിയുന്നു ഹാ കഷ്ടം..
എന്തു ഞാൻ ചെയ്യേണ്ടു ഹന്ത ! ദൈവമേ ! മനുജന്റെ ജീവിതപ്പേക്കൂത്തുതൻ പ്രതിഫലനമോ അതോ
സൻമാർഗഗാമികൾക്കുള്ളൊരുടയോന്റെ ക്രൂരത വിങ്ങിയ പരീക്ഷയാണോ ?
ഒട്ടല്ല നഷ്ടങ്ങൾ എന്നിരുന്നാലുമീ ദുഷ്ടതക്കിന്നൊരു ശാന്തിയുണ്ടാകുമോ
കഷ്ടത മാറ്റുവാൻ കമ്പമില്ലാത്തൊരു കാര്യങ്ങൾ ചെയ്യുന്ന കാമിനിമാർ
പിന്നെ എല്ലുനുറുക്കിയും മണ്ണിനോടെന്നെന്നും മല്ലടിക്കുന്നോരു മർത്യനും പെട്ടഥ
അറിവിന്റെ ആദ്യാക്ഷരംപോലുമില്ലാതെ അഖിലവും വേണ്ടെന്നു വച്ചോരു ജീവിതം
സുഖഭോഗതൃഷ്ണയോ ഉണ്ടെങ്കിലും പക്ഷെ‍ ദുഃഖിക്കുവാനാണ് യോഗമീ ഊഴിയിൽ
ആരാണു കേൾക്കുക ആരാണു കാണുക യാന്ത്രികജീവിതത്തേങ്ങലുകൾ
സർവ്വേശ്വരാ ! ജീവിതനായകാ !‍ നീയിന്നീപ്രാർത്ഥന കേൾക്കുമോ ലോകനാഥാ !
ദുഷ്ടത കാട്ടുന്ന താന്തോന്നികൾ ഇഹ നേടിത്തരുന്നതോ കഷ്ടത താൻ
ഇനിയെങ്കിലുമൊന്ന് വീണ്ടുവിചാരത്തിൻ സദ്ബുദ്ധിനേടിക്കൊടുത്തിടട്ടെ
നേരറിഞ്ഞും പിന്നെ ഉള്ളറിഞ്ഞും ചെയ്യും പ്രാർത്ഥനമാത്രമേ ചെയ്‍വാനുള്ളൂ....‍


കരുണയുടെ കണ്ണീർ.

 

മായാ മനോഹരിയായിരുന്നു നീ.....
നക്ഷത്ര കണ്ണുകളാൽ വന്ന്
എന്റെ നൊമ്പരങ്ങളെ നീ
നിന്റെ നൊമ്പരങ്ങളാക്കീ
നിന്റെ ആ നക്ഷത്രക്കണണില
എന്നോടുള്ള സഹതാപത്താ
ലുള്ള മുത്തുകൾ പോലുള്ള
ആ ചുടുകണ്ണീ൪........ഹാ!.....
പൂ൪വ്വജന്മപാപത്താൽ
മലിനമായിരുന്നു
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‌‌‌‌ സ്നേഹിക്കുന്നു ജ‍‍‍‍‍‍‍നതയെന്നെ
അവരുടെ നാലിന്യ കൂംഭാരമാക്കി
എന്നാൽ നിന്റെ ആ കണ്ണുനീ൪
എന്റെ ഹൃദയത്തെ സ്പർശിച്ച്
എനിക്ക് എന്റെ പാപത്തിൽ

നിന്നും മോക്ഷം നൽകി
ഹാ! എത്ര സുന്ദരിയായിരുന്നു


ശ്രുതിയില്ലാത്ത 'തംബുരു'ഓ൪മ്മകളിൽ തേങ്ങലുമായ്.

തെരുവിൽ ഉറങ്ങീടും തവ ഗായക൯ താൻ
നമ്മൾതൻ ജന്മത്തിനവകാശങ്ങൾ
മണ്ണിലെയും വിണ്ണിലെയും തവ മനുഷ്യ൪.
രാഗം പറന്ന പാട്ടുകൾ
താനേ മറ‍‍‍‍‍ഞ്ഞുപോകുകയോ
ജീവ൯ വെടിഞ്ഞ വാക്കുകുൾ
സാന്ത്വനമായിന്നണയുകയോ.........
നനയും മിഴിയില് ഉരുകും ജീവിതം
പകരം തരുമോ ചിരിയില് നിമിഷം
നിന്റെ മൗനനേരത്തും എന്നെ മൂടുന്ന
ഏകാന്തത നിമിഷങ്ങളോ‍‍‍‍‍‍‍‍.......
സഞ്ചരിക്കുകയാണിന്നുനീയെങ്കിലും
നേടുവാനാകാത്തതൊന്നുമില്ലെങ്കിലും
നേടിയതെന്തെന്ന
ചോദ്യമാണെപ്പോഴും.........


ആവ‍ർത്തനം

മരവിച്ച വേരുകളെതിരയുന്ന നേരം
എവിടെയോ നിന്നാ നീർച്ചാലുകൾ എന്നെ
തഴുകിത്തലോടിയപ്പഴുംമർത്യാ....
നിൻ മനസ്സിൽ എന്നും എൻെ്റ അന്ത്യം...

ദാഹിച്ചു വലഞ്ഞു തല
മേൽപ്പോട്ടുയർത്തവെ അറിയാതെ
ഞാൻ ചൊന്നു പോയി
“എന്തീ ക്രൂരത എന്നോട്"...

ഉരുകും എൻ ഹൃദയം
അറിഞ്ഞുകൊണ്ടെന്നെപ്പോൽ
മാനം കറുത്തു കരഞ്ഞു
തണുത്ത വെള്ളത്തുള്ളികൾ
തഴുകി തലോടിയപ്പഴും
പ്രതികാരദാഹിയായി ‍‍‍ഞാൻ
അണഞ്ഞു രാക്ഷസ രൂപം..

വേരുകൾ തേടി ഞാൻ തിരിച്ചു
വെട്ടിക്കീറി ഞാൻ
മർത്യൻെറ അഹന്തയും സ്വാർഥചിന്തയും
അന്നേരം അറിയാതെ മനുഷ്യാ....
നീ ചൊന്നുപ്പോയി
"എന്തിനീ ക്രൂരത എന്നോട്"


UNCOMPROMISING DISPUTE TO BUDDHA

World recognises you,
World admires you,
World Praises you,
As your great position
Not only in the country
But the whole world too

How can I recognise you,
How can I love you!
How can I praise u!
For you were fully wrong

You had done such mistakes
You had shown such an attitude
Such were that your dealings
You had done such works

You went at midnight
You went leaving Yosodhara alone
You went leaving Rahul alone
You went leaving all
In the cool darkness of midnight

Why did you go?
To you, had enough reasons
In search of Salvation from sorrow
Salvation for the Universal sorrow


You couldn't see the sorrow
Of your son as well as wife
Of your father and mom
You couldn't even understand
Your wife After two-three years


By seeing all your deeds
I would like to ask you something


I admire your greatness and glory
Could it be possible for a man!
To find out the cause of sorrow
Not for the relatives or house members
Not even the life partner
Nor the mom nor the dad

But of the world as you said
Had you seen the sorrows of Yesodhara?
Had you seen the sorrows of Rahul?
Had you seen the sorrows of your mom?
Had you seen the sorrows of your dad?

Why couldn't precognosce
Through your pre meditation
How could you meditate on
And recognise Universal sorrow?

Had you seen the tears of your chunks
Had you seen the tears of your Half
Had you seen tears of anybody in the palace?

You couldn't wipe away their tears
As you said-
Desire is the cause of sorrows
What is the use of your meditation
Under the shade of a huge tree
I see in you lack of common sense
For if there is no desire
There is neither life nor development
According to our former president
We must dream, dream, dream and desire
To achieve greatness in life
We must dream doing impossible things
If not what invention that the world achieves
For necessity is the mother of invention
Necessity comes from desires


For all these reasons above noted
I have an uncompromisingly sharp dispute to you
what ever be the world think of me
I can never compromise with you


തിരിച്ചറിവ് .....

മാതാപിതാക്കൾ തൻ വാത്സല്യനാമ്പേറ്റു
അല്ലലില്ലാതെ വളർന്നവൻ ഞാൻ.
ഉണ്ണുവാനും ഉടുക്കുവാനും പിന്നെ
ഉള്ളുതുറന്നു ചിരിക്കുവാനും
നിമിഷങ്ങളായിരം കണ്ടെത്തിയന്നേരം
ഒന്നുമറിഞ്ഞില്ല അറിയിച്ചില്ല
നഷ്ടങ്ങളുമില്ല കഷ്ടങ്ങളുമില്ല
ദുഷ്ടത ഒട്ടുമേ തോന്നിയില്ല
മാതാവിൻ സ്നേഹത്തിൻ ലാളനയേറ്റേറ്റ്
പൂത്തുവിരിഞ്ഞോരു പൂച്ചെടിയായ്
അറിവിന്റെ വാതായനങ്ങൾ തുറക്കുവാൻ
മറുനാടിൻ ഗന്ധം നിമിത്തമായി
വേറിട്ട ഭാഷകൾ വേറിട്ട മാർഗങ്ങൾ
വേറിട്ട ജീവിതശൈലികളും
മുൻപു പഠിച്ചൊരു ജീവിതശൈലികൾ
ഇന്നെനിക്കു തുണയായിടുന്നു.
സബ്രഹ്മചാരികൾ കാട്ടിയ സ്നേഹങ്ങൾ
സർവ്വതും സർവ്വദാ തുണയായിടും
സഹചരൻ നൽകിയ സാരോപദേശങ്ങൾ
സാരഥിയായിന്നു കൂടെ നിൽപ്പൂ
എങ്കിലും പൂർണ്ണനായ് മാറുവാനെത്രയോ
കാതങ്ങൾ താണ്ടുവാനിനിയുമുണ്ട്
എത്രപേർ ജീവിതസാരോപദേശങ്ങൾ
നൽകുവാൻ ശേഷിപ്പൂ ധരണിയിതിൽ ....

LIGHT.

I do not want to have you
To fill the empty parts of me
I want to be full on my own
I want to be so complete
I could light a whole city
And then,
I want to have you
Cause two of us combined
could set it on fire.


ഒരു തുള്ളി നീരിനായ്

ഒരുപാട് വെള്ളം പാഴാക്കിയോ‍‍ർ നമ്മൾ
ഒരു തുള്ളി നീരിനായ് അലഞ്ഞീടുന്നൂ....
ഇന്നൊരു തുള്ളി നീരിനായ് അലഞ്ഞീടുന്നൂ...
മനുജന്റെ കൈകളാൽ വെട്ടേറ്റു വീഴുന്ന
മരങ്ങളും മലകളും എത്രയെത്രാ
മണലിന്നു വേണ്ടി നാം കുഴികൾ തീർത്തു
പാവം ഒഴുകുന്ന പുഴയയേയും കൊന്നൊടുക്കി
മണ്ണിനെ നമ്മൾ മലിനമാക്കി
വിണ്ണിലെ ജീവിതം ദുരിതമാക്കി
ഈ വിണ്ണിലെ ജീവിതം നരകമാക്കി
പൊള്ളുന്ന വെയിലത്ത് നമ്മളെകാക്കുവാൻ
ഒരുവൃക്ഷമെങ്കിലും ബാക്കിയുണ്ടോ ?
ഇവിടെ ഒരുവൃക്ഷമെങ്കിലും ബാക്കിയുണ്ടോ ?
ചെയ്ത തെറ്റൊക്കെ തിരുത്തുവാനിനിയൊരു
ദിവസമുണ്ടോ എന്നറി‍ഞ്ഞുകൂടാ
എങ്കിലും ഇപ്പോഴും എൻമനം ചൊല്ലൊന്നും
വൈകിയിട്ടില്ലാ കൂട്ടുകാരെ
നമ്മൾ വൈകിയിട്ടില്ലാ കൂട്ടുകാരെ
ഒരു തുള്ളിനീരിനായ് ഒരു തൈ നടാം
നമുക്കൊരു നല്ല നാളെക്കായ്
ഒരു തൈ നടാം


AMAZING THOUGHT’S

Never trust the doubted
Never doubt the trusted
God has given us real eyes
To realize the real lies.
Kill tensions before tension kills you.
Reach your goal, before goal kicks you.
Live the life before life leaves you.
Don’t choose a friend who is
Ready to cry when you die.
Always choose a friend who is
Ready to die when you cry.
Never design your character
Like a garden where anyone can enter.
But design it like a sky
Where every one desire to reach