ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എസ്.എസ്.എൽ.സി വിജയശതമാനം

09:42, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('<p style="text-align:justify">പൊതുസമൂഹം ഒരു വിദ്യാലയത്തെ പൊതുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുസമൂഹം ഒരു വിദ്യാലയത്തെ പൊതുവെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ നോക്കി മാത്രമല്ല എസ്.എസ്.എൽ.സി,ഹയർ സെക്കന്ററി പൊതു പരീക്ഷാ വിജയത്തെ അടിസ്ഥാനമാക്കിക്കൂടിയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർസെക്കന്ററി സ്കൂൾ മികച്ച വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രവർത്തനങ്ങളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ ശനിയാഴ്ചകളിൽ ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.വിദ്യാർത്ഥികളുടെ വിജയം ലക്ഷ്യമാക്കി നിരന്തരമായി പ്രവർത്തിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.കഴിഞ്ഞ പത്ത് വർഷങ്ങളായി 100% എസ്.എസ്.എൽ.സി വിജയം

വർഷം 2011-12 2012-13 2013-14 2014-15 2015-16 2016-17 2017-18 2018-19 2019-20 2020-21 2021-22
വിജയശതമാനം 100 100 100 100 100 100 100 100 100 100