സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്&ഗൈഡ്സ്
യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ് സ്‌കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും നിസ്തുലമായ സേവനം ഇവർ കാഴ്ചവക്കുന്നു. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിന്റെ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും.ദിനാചരണങ്ങളിലും ഈ സംഘടനയിലെ അംഗങ്ങൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.