എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര

12:31, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)


പത്തനംതിട്ട ജില്ലയിലെ അയിരൂര്‍പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എന്‍.ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര
വിലാസം
അയിരൂര്‍

പത്തനംതി​ട്ട ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതി​ട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Jayesh.itschool



ചരിത്രം

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധനം ചെയ്ത ശ്രീനാരായന ഗുരുദേവ തൃപ്പാദങ്ങളുടെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രം 1955-ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു. 1965-ല്‍ ഒരു പൂര്‍ണഹൈസ്കൂളായി ശ്രീ ആര്‍ ശങ്കര്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഉയര്‍ത്തപ്പെട്ടു. ഒരു മാനേജ്്മെന്‍ന്്ര സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966-ല്‍ എസ്.എന്‍.ഡി. പി. യോഗം കോര്‍പ്പറേറ്റ് മാനേജ്മെന്‍റ സ്കൂളായി തീര്‍ന്നു. അയിരൂര്‍ 250-ം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ10കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. ലത പി.ആര്‍ പ്രധാന അദ്യാപികയായും പ്രേമാനന്ദ് എല്‍ വിദ്യാലയത്തിന്റെപ്രിന്‍സിപ്പള്‍ ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി.ഒ. ശാരദാമ്മ
.പി.ആര്‍. ഹംസലതക്കൂട്ടിഅമ്മ
വി.കെ. നാണു
ഭരതന്‍
വിദ്യാധരന്‍
എ. എന്‍. പവി(തന്‍
വിശ്വനാഥന്‍
1- സി.വി. തോമസ്
മേരിക്കുട്ടി
പത്മനാഭനന്‍
ഓമനഫിലിപ്പ്
1997-1998 സഹോദരന്‍
ശാന്തമ്മ
കോമളം
ശ്രീദേവി
ശോഭന
കെ. സി. അച്ചാമ
കെ.ലതിക
കെ.ജി. സുമം
രാഗിണി.ഡി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ ശുഭലാല്‍

വഴികാട്ടി

{{#multimaps:9.343906, 76.753063| zoom=15}}