ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ

18:02, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22081 (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ലക്ഷ്യം  
  • കോവിസ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുവാനും പഠനവിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക ആസൂത്രണം ▪️ 23/7/21 ന് നടന്ന SRG യോഗത്തിൽ ' മഹാമാരിയെ വായനയിലൂടെ അതിജീവിക്കാം എന്ന തലക്കെട്ടോടെ തനതുപ്രവർത്തനം തെരഞ്ഞെടുത്തു. ▪️ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ജിസി ടീച്ചർ, UP വിഭാഗത്തിൽ നിന്ന് ശ്രീജ ടീച്ചർ, LP വിഭാഗത്തിൽ നിന്ന് ലക്ഷ്മി ടീച്ചർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
  • ആദ്യഘട്ടം സർഗ ശേഷി വികസനത്തിനുള്ള ഓൺലൈൻ ശില്പശാല ▪️ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും വർധിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ രചനകൾ നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി ▪️ അതിജീവനം എന്ന പേരിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുവാനുള്ള തീരുമാനം പ്രവർത്തനങ്ങൾ ▪️ കുട്ടികൾ നടത്തിയ രചനകൾ മെച്ചപ്പെടുത്തി പതിപ്പുകളാക്കാനുള്ള പ്രവർത്തനങ്ങൾ  
  • രണ്ടാം ഘട്ടം ▪️ പൂക്കാലം എന്ന പേരിൽ തുടർ രചനകളുടെ ശേഖരണവും പതിപ്പ് തയ്യാറാക്കലും ▪️ മാതൃരസധാര എന്ന പേരിൽ അമ്മമാരുടെ രചനകളുടെ സമാഹാരം  
  • പ്രവർത്തനങ്ങൾ ▪️ BRC യിൽ നിന്ന് ലഭിച്ച LP വിഭാഗം, കുന്നിമണി, പൂന്തോണി , രസത്തുള്ളി, പവിഴമല്ലി , ടെൻഡർ മാംഗോസ് എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ ജോസഫിന് നൽകി. മാടക്കത്തറ ഗ്രാമപഞ്ചായത്ത്  മെമ്പറും പി.ടി. എ. പ്രസിഡന്റുമായ ജെയ്മി ജോർജ്ജ് നിർവഹിച്ചു. ▪️ ഫെബ്രുവരി 17 ന് നടന്ന പഞ്ചായത്ത് തല യോഗത്തിൽ ശ്രീമതി ലക്ഷ്മി ടീച്ചർ വായനാ വസന്തം പ്രവർത്തനങ്ങളുടെ പുരോഗതി വിവരിച്ചു. ▪️ BRC നേതൃത്വത്തിലുള്ള വായനാ ചങ്ങാത്തത്തിലേക്ക് അമ്മമാരുടെ രചനകൾ ശേഖരിക്കാൻ തീരുമാനിച്ചു.  
  • നേട്ടങ്ങൾ   ▪️കോവി ഡ് കാലത്തെ സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുവാനും മികച്ച സർഗാത്മക രചനകൾ സമാഹരിക്കുവാനും കഴിഞ്ഞു. ▪️സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ▪️ വീട്ടിൽ പുസ്തകശേഖരണം  നടത്താൻ കുട്ടികൾക്ക് സാധിച്ചു. ▪️സ്കൂൾ ലൈബ്രറിയും ക്ലാസ്സ്‌മുറിയിലെ വായനാമൂലയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ▪️ 1)അതിജീവനം - ഒന്നാം പതിപ്പ് ,(1മുതൽ 10വരെയുള്ള കുട്ടികളുടെ രചനകൾ) 2) പൂക്കാലം -രണ്ടാം പതിപ്പ് ,
  • 3)വായനാ വസന്തം(LP വിഭാഗം)
  • 4)മാതൃരസധാര (അമ്മമാരുടെ രചനകൾ )എന്നിവ പ്രകാശനം ചെയ്യാൻ കഴിഞ്ഞു

വായനാ വസന്തം..

എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.

ബഹു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് മെംബറും  പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി. ജയ്മി ജോർജ്ജ് ആണ് പ്രകാശനം നിർവഹിച്ചത്.


3/12/21 - ലോക ഭിന്നശേഷി ദിനാചരണം.

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വൈകല്യങ്ങളെ അതിജീവിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങളും, അവരെക്കുറിച്ചുള്ള കുറിപ്പുകളും ചേർത്ത് പതിപ്പ് തയ്യാറാക്കുവാൻ LP, UP , HS വിഭാഗത്തിലെ കുട്ടികൾ വളരെ ആേവശത്തോടെ പ്രവർത്തിച്ചു.

BRC തലത്തിൽ നടന്ന ഓൺലൈൻ പരിപാടികളിൽ ഭിന്നശേഷി ക്കാരായ കുട്ടികൾ ദീപ ടീച്ചറുടെ നേതൃത്വത്തിൽ പങ്കെടുത്തു.


14/12/21 - ഊർജ സംരക്ഷണ ദിനം.

ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ശ്രീമതി ആശ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.

സ്കൂൾ അസംബ്ലിയിൽ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

തുടർ പ്രവർത്തനമായി ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നൽകി. എല്ലാ വിദ്യാർത്ഥികളും വളരെ നന്നായി തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

'ഊർജ സംരക്ഷണം നിത്യജീവിതത്തിൽ' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.


30/1/22 - രക്തസാക്ഷിത്വ ദിനം

രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് , രാഷ്ട്രത്തിനായി ജീവൻ സമർപ്പിച്ച വരെ ആദരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആര്യ ടീച്ചറുടെ നേതൃത്വത്തിൽ 'Martyr's day' എന്ന പേരിൽ വീഡിയോ തയ്യാറാക്കി.

ക്വിസ് മത്സരം സംഘടിപ്പിച്ചു.


21/2/22 - മാതൃഭാഷാ ദിനാചരണം.

മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കവിതകൾ, നാടൻ പാട്ടുകൾ, പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നിവ നടത്തി.

മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ ലഭിക്കാൻ പ്രവർത്തനങ്ങൾ വളരെ സഹായകമായി.


28/2/22 - ദേശീയ ശാസ്ത്ര ദിനം.

ശാസ്ത്രാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി.


പറവകൾക്കൊരു പാനപാത്രം'

22081 jrc.jpeg

JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു.

തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി.


കരാട്ടെ പരിശീലനം

22081 karatte.jpeg

ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ  സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്.