എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

ONAPPOKKALAM

digital pookkalam by little kits team
digital pookkalam by little kits team

എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

      ഫോട്ടോഗ്രാഫി    

ഫോട്ടോഗ്രാഫി വിദഗ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫി അഭിരുചിയുള്ള സ്കൂളിലെ മറ്റു കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വേദിയാണിത്. ഈ ക്ലബ്ബിലെ അംഗങ്ങളാണ് ഞങ്ങളുടെ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷക്ക് ആവശ്യമായ ഫോട്ടോകൾ എടുത്ത് എഡിറ്റ് ചെയ്തത്. മറ്റു ഇതര ക്ലബ് പ്രവർത്തനങ്ങളുടെ ഫോട്ടോകളും എടുത്ത് ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി സോഫ്റ്റ് കോപിയായി സൂക്ഷിക്കുന്നതും ഈ ക്ലബ്ബാണ്.

ലിറ്റിൽ കൈറ്റ്സ്