ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സ്കൗട്ട്&ഗൈഡ്സ്

15:34, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റ് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു പരിസ്ഥിതി ദിനത്തിൽ എല്ലാ ഗൈഡ്സും വീട്ടിൽ ഒരു ഫലവൃക്ഷതൈ നട്ടു പ്രകൃതിയെ അറിയാം ക്വിസ് മത്സരം നടത്തി കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021 26 ൻറെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞി ലൈബ്രറി ഏഴാം തരത്തിലെ ഗൈഡ് കീർത്തന കൃഷ്ണൻറെ വീട്ടിൽ ഉദ്ഘാടനം ചെയ്തു പുസ്തകവിതരണം ആരംഭിച്ചു ശിശുദിന പെയിൻറിങ് മത്സരത്തിൽ ദേവിക വി അനു ദൃത ആർ എസ് ശ്രീരൂപ കെ വി എന്നിവർ സമ്മാനാർഹരായതായി. ഉപജില്ലയിലെ മികച്ച കുട്ടി കർഷക യായി എട്ടിലെ ഗൈഡ് സഞ്ജന വി വിയെ തെരഞ്ഞെടുത്തു. സ്കൗട്ട് ദിനത്തിൽ ക്വിസ് മത്സരത്തിൽ കീർത്തന കൃഷ്ണൻ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി പരിചിന്തന ദിന സന്ദേശമായ സൈക്കിൾ ശീലമാക്കൂ വായുമലിനീകരണം കുറക്കൂ എന്നതിൻറെ പ്രചരണാർത്ഥം സൈക്കിൾ പരിശീലനം ആരംഭിച്ചു

ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് ദേശീയ ഗാനാലാപന മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീലക്ഷ്മിക്ക് സ്ഥാനവും അനഘ എ രണ്ടാം സ്ഥാനവും അനുദൃത ആർ എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കാർഷിക ക്വിസ് മത്സരം നടത്തി ഇന്നത്തെ സാഹചര്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യം ആണെന്നതും അടുക്കളത്തോട്ടം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സാധിക ബാലൻ ,വർഷ പി ,നവ്യ ശ്രീ സി എന്നിവർ ഒന്നു രണ്ടു മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ തേജ ലക്ഷ്മി ഒന്നാം സ്ഥാനവും ശ്രീ രൂപ രണ്ടാം സ്ഥാനവും ഫാത്തിമത്ത് ഷിഫാന മൂന്നാംസ്ഥാനവും നേടി.

ഓണാഘോഷവുമായി ബന്ധപ്പെടുത്തി ആഗസ്റ്റ് 20 ഉത്രാടദിനത്തിൽ പ്രകൃതിദത്തമായ ഓല ഇല എന്നിവകൊണ്ടുള്ള പൂക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചു ഓലകൊണ്ട് വളരെ മനോഹരമായ പൂക്കുട ഉണ്ടാക്കി യുപി വിഭാഗത്തിൽ ശ്രേയ സതീഷ് ,ശ്രീരൂപ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനഘ വി ,അഭിരാമി പി പി ,അനുദൃത ആർ എസ് എന്നിവരും സമ്മാനാർഹരായതായി . ജിഎച്ച്എസ് പുല്ലൂർ ഇരിയ യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ സ്കൂളിലേക്ക് സാനിറ്റൈസർ നിർമ്മിച്ചു നൽകി.