കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു. ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.[2][3]

കെ.ശബരീഷ്
ജനനം28/09/1971
മലപ്പുറം
മരണം19/07/2018
കോഴിക്കോട്
മറ്റ് പേരുകൾസാബു
തൊഴിൽമാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം
"https://schoolwiki.in/index.php?title=കെ._ശബരീഷ്&oldid=1739328" എന്ന താളിൽനിന്ന് ശേഖരിച്ചത്