(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറയേണ്ട കാഴ്ചകൾ
ദുർഗന്ധ പൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾതൻ മനസ്സുപോലെ
ദുസ്സഹമാണീ കാഴ്ചകൾ കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യ കേന്ദ്രത്തിനു മുന്നിലായും
ഗ്രാമങ്ങളിലും നഗരങ്ങളിലും
ഗണ്യമായ് കൂടുന്നു മാലിന്യ കൂമ്പാരം
പിന്നെ എങ്ങനെ വരില്ല....
എലിപ്പനി, മലമ്പനി,എച് 1,
എൻ 1, നിപ മുതൽ
കൊറോണ പോൽ രോഗങ്ങൾ....