ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ
എന്റെ സമ്പാദ്യപദ്ധതി
2014- 15 അധ്യയനവർഷം മുതൽ നടപ്പിൽവരുത്തിയ ഈപദ്ധതി കുട്ടികളും രക്ഷിതാക്കളും ഹൃദ്യമായി ഏറ്റെടുത്തു.
സ്കൂളിലെ മുഴുവൻകുട്ടികൾക്കും സ്കൂളിന്റെ പേരെഴുതിയ വഞ്ചി നൽകുകയും, തങ്ങൾക്ക് ബന്ധുക്കളും രക്ഷിതാക്കളും നൽകുന്ന സമ്മാനങ്ങളിൽനിന്നും ലഭിക്കുന്നപണം വഞ്ചിയിൽ നിക്ഷേപിക്കുകയും മാർച്ചുമാസം ഈവഞ്ചിസ്കൂളിലെത്തിച്ച് പൊട്ടിക്കകയും കുട്ടിയുടെപേരിൽതന്നെ ബാങ്കിൽ അക്കൗണ്ട്എട്ടുപ്പിച്ച് നിക്ഷേപമാക്കി മാറ്റുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ കുട്ടികൾക്ക് സർക്കാർ നിർദ്ദേശപ്രകാരം ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിന് മുൻപ് തന്നെ മെഴുവേലി ഗവ.മോഡൽ എൽ പി സ്കൂളിലെ കുട്ടികൾക്ക് കോർപറേഷൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി എന്നതാണ് ഈ പദ്ധതിയുടെ വിജയവും പ്രത്യേകതയും. ഇപ്പോഴും ഈ അക്കൗണ്ടാണ് കുട്ടികൾ തുടർന്ന് പോകുന്നത്. സമ്പാദ്യശീലം കുട്ടികളിൽ വളർത്തുന്നതിനും ബാങ്ക് ഇടപാടുകൾ മനസിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാവുന്നു.
സാന്ത്വന സ്പർശം
സമൂഹത്തിൽ യാതനകളും ദുരിതങ്ങളും അനുഭവിക്കുന്ന നിരാലംബരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വാന്തന സ്പർശം പദ്ധതി. ഓരോക്ലാസിനും ഓരോ വഞ്ചി ക്ലാസിൽ വെക്കുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും അധ്യാപകരും എല്ലാകുട്ടികളും ഇഷ്ടമുള്ള ഒരു തുക വഞ്ചിയിൽ നിക്ഷേപിക്കുകയും ചെയ്യും. സ്കൂൾ വാർഷിക.വേളയിൽ ഈവഞ്ചികൾ എല്ലാം കൂടിപൊട്ടിച്ച് സമൂഹത്തിൽ തീർത്തും അവശതഅനുഭവിക്കുന്ന ഒന്നോരണ്ടോ പേരുടെ ദുരിതത്തിനു നമ്മളാൽ കഴിയുന്ന ഒരുകൈത്താങ്ങു നൽകാൻ സാധിക്കുന്ന ഒരു പ്രവർത്തനമാണ് സ്വാന്തനസ്പർശം. സ്വയം സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം പാർശ്വവത്ക്കരിക്കപ്പെടുന്നസമൂഹത്തെ വിലമതിക്കാനും ഈ പ്രവർത്തനങ്ങൾക്കു സാധിച്ചു.
കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി.
എല്ലാ കുട്ടികൾക്കും വാഴവിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ ഇവ പരിപാലിച്ച് വിളവെടുപ്പു വരെയുള്ള ഘട്ടങ്ങൾ നേരിട്ടു മനസ്സിലാക്കി ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഇതേ രീതിയിൽ എന്റെ മരം പദ്ധതിയും നടപ്പിലാക്കി വരുന്നു.
കാർബൺ ന്യൂട്രൽ പദ്ധതി
കാർബൺ സന്തുലീകരണ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് മോഡൽ എൽ പിസ്കൂൾ നവംബർ 25 ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി നാടൻ ഭക്ഷ്യവിഭവങ്ങളായ കുമ്പളപ്പം, പിണ്ടി തോരൻ, പിണ്ടിഅച്ചാർ,നെല്ലിക്ക, കൂമ്പ് തോരൻകിണ്ണത്തപ്പം എന്നിവ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന്റെ ഭാഗമായി നൽകിവരുന്നു. സ്കൂൾ വളപ്പിലെ കരിയിലകളും അവശിഷ്ടവും ശേഖരിച്ച്ജൈവവളം നിർമിച്ചു വരുന്നു. അന്തരീക്ഷത്തിൽ കാർബൺ പുകച്ചുരുളുകൾ അധികമായു ണ്ടായാൽ ജീവവായുവിന്റെ അളവിൽ കുറവു സംഭവിക്കുമെന്നും അത് ഭൂമുഖത്തെ ജീവജാലങ്ങളെ ആകെ ബാധിക്കുമെന്നും കുട്ടികൾ മനസിലാക്കുന്നതരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിലൂടെ നൽകി.നല്ല പാഠം യൂണിറ്റിന്റെനേതൃത്വത്തിൽ നടന്നു വരുന്ന കാർബൺ ന്യൂട്രൽ പദ്ധതി കുട്ടികളിൽ പ്രകൃതിസംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും നേർക്കാഴ്ചകൾഒരുക്കുന്നു.
'ഉപ്പേരി 'കൃഷി പദ്ധതി
ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻദിനം അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day)ആഘോഷിക്കുന്നത് . 1979 നും 1980 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിപദവി വഹിച്ചിരുന്നത് . 2001 ലാണ് ചൗധരി ചരൺ സിങ്ങ് ജനിച്ച ദിനമായ ഡിസംബർ 23 ദേശീയകർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത് .
കാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഉപ്പേരി'കൃഷിത്തോട്ടവുമായി ഗവ.മോഡൽ എൽ പി സ്കൂൾ കൃഷിത്തോട്ടമൊരുക്കി നാടിനു മാതൃകയായി.അടുത്ത ഓണത്തിന് കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉപ്പേരിയും പച്ചക്കറികളും നൽകുന്ന പദ്ധതിയ്ക്ക് ' ഉപ്പേരി ' എന്നാണ് പേര് നൽകിയിരിക്കുന്നത് . കൃഷിയുമായി ബന്ധപ്പെട്ട വൈജ്ഞാനികസമ്പത്ത് വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ കാർഷിക ഇടപെടൽ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ബിബിൻ പൊന്നൂസ് , പ്രഥമാധ്യാപിക ശ്രീമതി സീമ മാത്യു, അധ്യാപികമാരായ ബിന്ദു സക്കറിയ, ദീപ കുമാരി , ഷിംന , മോളി, ഷീല അഞ്ജു എന്നിവരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.