സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മറ്റ്ക്ലബ്ബുകൾ

22:16, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തി പരിചയ ക്ലബ്ബ്

കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ഹെൽത്ത് ക്ലബ്ബ്

കുട്ടികളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ട് കായികാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.കുട്ടികളിലെ പോഷകക്കുറവ് ,ലഹരിവസ്തുക്കളുടെ ദൂഷ്യ വശങ്ങൾ, കൗമാരക്കാരായ കുട്ടികളുടെ മാനസിക പിരിമുറുക്കം,തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചു മാതാപിതാക്കൾക്കും കുട്ടികൾക്കും വിദഗ്‌ദ്ധരുടെ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.

സംഗീത ക്ലബ്ബ്

സ്കൂളിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായിട്ടുള്ള സംഗീത ക്ലബ് പ്രവർത്തിച്ചു വരുന്നു.സംഗീതാഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും,സ്കൂളിന്റെ സംഗീത സംഘം രൂപികരിക്കുകയും ചെയ്തിട്ടുണ്ട്,സ്കൂളിലെ പ്രഭാത പ്രാർത്ഥന തുടങ്ങി ഏത് പരിപാടികൾക്കും ഈ സംഘം വേദിയെ ആനന്ദിപ്പിക്കുന്നു .

സൗഹൃദ ക്ലബ്ബ്

ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ കുട്ടികൾ തമ്മിൽ സൗഹൃദം പുലർത്തുന്നതിനും പഠന പ്രശ്നങ്ങളും പ്രതിസന്ധികളും പരസ്പരം ചർച്ചചെയ്യുന്നതിനും അതുവഴിയുള്ള പരിഹാര നിർദ്ധാരണത്തിനും ഈ ക്ലബ്ബ് അവസരമൊരുക്കുകയും അതുവഴി കുട്ടികളുടെ മാനസീകാരോഗ്യം വീണ്ടെടുത്ത് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കുട്ടികൽക്ക് കഴിയുന്നു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നു