ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ

20:32, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ

ബുക്ക് ഷെൽഫ്

പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.


ഹലോ പടിഞ്ഞാറ്റുംമുറി

പടിഞ്ഞാറ്റും മുറിയുടെ ശബ്ദം ലോകത്തെവിടെയും എത്തിക്കാൻ സ്കൂളിന് സ്വന്തമായി ഒരു FM സ്റ്റേഷൻ - ഹലോ പടിഞ്ഞാറ്റുംമുറി ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യുന്നു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾക്ക് പുറമേ നാട്ടിലെ കലാകാരൻമാരുടെ പരിപാടികളും ഉൾപ്പെടുത്തും. വാർത്ത ,ലളിതഗാനം, ചിന്താവിഷയം ,മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമേറിയ വിഭവങ്ങളാണ് റേഡിയോ വിരുന്നിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ RJ മാരായി എത്തുന്ന റേഡിയോയിൽ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.