സി.യു.പി.എസ് കാരപ്പുറം/കൂടുതൽ വായിക്കുക

18:24, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('കുട്ടികളെ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസപരമായും മാനസിക പരമായും ശാക്തീകരിക്കുന്ന ഒരു നല്ല സ്കൂൾ, സ്കൂളിന്റെ കടമ മാത്രമാണ് നിർവഹിക്കുന്നത്.കോവിഡിന്റെ കേരളത്തിലേക്കുള്ള കടന്നുവരവും തുടർന്ന് ഉണ്ടായ ലോക്ഡൗണും കുട്ടികളെ മാനസികമായി വല്ലാതെ തളർത്തി. എന്ന് സ്കൂൾ തുറക്കാൻ ആകും, കുട്ടികളിലേക്ക് എങ്ങനെ പാഠ ഭാഗങ്ങൾ എത്തിക്കും, അവരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ എങ്ങനെ ഓൺലൈനിലൂടെ മാത്രം ചെയ്യാൻ സാധിക്കും, എന്നുള്ള ചിന്തകളെല്ലാം എല്ലാം  കടന്നുപോയ്ക്കൊണ്ടിരുന്നു.. സർക്കാർ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ നടത്തുമെന്ന് തീരുമാനമെടുത്തു എന്ന വാർത്തയറിഞ്ഞപ്പോൾ പാതി ആശ്വാസവും പാതി ആശങ്കയുമായിരുന്നു.. ആദ്യ ആശങ്ക ക്ലാസുകൾ എത്രമാത്രം ഫലപ്രദമാകും എന്നുള്ളതായിരുന്നു.. പക്ഷേ ആദ്യ ക്ലാസ് കണ്ടപ്പോൾ തന്നെ ആശങ്കയൊക്കെ  അസ്ഥാനത്താണ് എന്ന ബോധ്യം വന്നു. പിന്നീട് ചിന്ത തുടർപ്രവർത്തനങ്ങളെക്കുറിച്ച് ആയി. തുടർപ്രവർത്തനങ്ങൾ എങ്ങനെ വിദ്യാർഥികളിൽ എത്തിക്കും, അവർക്ക് എങ്ങനെ നന്നായി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും, എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് അവസാനത്തിൽ സ്കൂളിന്റെ പേരിൽ CUPS KARAPPURAM  യൂട്യൂബ് ചാനലും (https://www.youtube.com/channel/UCbM6ZAawevCw-70ZbqXtu1Q)

, ഐ.സി.റ്റി സഹായത്തോടെ മുൻപുതന്നെ നിർമ്മിച്ചു വച്ചിരുന്ന പവർ പോയിന്റ് പ്രസന്റേഷനുകളും, വർക്ക് ഷീറ്റുകളും  പരിഹാരമാർഗ്ഗമായി അവതരിപ്പിച്ചു. പിന്നെയും ആശങ്കയായി മുന്നിൽ വന്നത് കുട്ടികൾക്ക് തുടർപ്രവർത്തനം കാണുന്നതിനും അത് ചെയ്ത് വിലയിരുത്തലിനുമായി അധ്യാപകർക്ക് അയച്ചു തരുന്നതിനും ഏതു മാധ്യമം ഉപയോഗിക്കും, അതിനായി ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാമ്പത്തികമായി എല്ലാവർക്കും കഴിവുണ്ടാകുമോ, യൂട്യൂബിലൂടെ വിവരിച്ചു കൊടുക്കുന്ന തുടർ പാഠങ്ങളും പ്രവർത്തനങ്ങളും എല്ലാ കുട്ടികളിലും എത്തുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നു.. അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ആശങ്കകളെല്ലാം പരിഹാരം കാണാൻ സാധിച്ചു.  ദിനാചരണങ്ങൾ ഓൺലൈൻ മാധ്യമങ്ങളായ യു ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും ഗൂഗിൾ ഫോമിലൂടെയും അവതരിപ്പിച്ചു..

ക്വിസ്, പോസ്റ്റർ രചന, പെയിൻറിങ് ,ഡ്രോയിങ്, വെർച്ച്വൽ  റാലി തുടങ്ങിയ,കുട്ടികൾ അയച്ചുതരുന്ന അവരുടെ പാചക,കരകൗശല വസ്തു നിർമ്മാണ വീഡിയോകളും അവരുടെ കുഞ്ഞു അറിവുകളും കഴിവുകളും  പ്രതിപാദിക്കുന്ന വീഡിയോകളും ചാനലിലൂടെ അപ്‌ലോഡ് ചെയ്യുന്നത് മറ്റു കുട്ടികൾക്ക് ഒരു പ്രചോദനമായി മാറി.. കുട്ടികൾക്ക് കിട്ടേണ്ട അവസരങ്ങൾ നഷ്ടമാകാതെ അവരിലേക്ക് എത്തിക്കുക എന്നതായിരുന്നു സ്കൂൾ ഏറ്റവും ആദ്യം പരിഗണന നൽകിയത്. കുട്ടികൾ ക്ലാസിൽ നേരിട്ടെത്തുമ്പോൾ എന്തെല്ലാം അവസരമാണ് അവർക്ക് ലഭിക്കുന്നത്,  അതെല്ലാം ഓൺലൈൻ പഠനത്തിലൂടെയും  ലഭിക്കണമെന്ന ചിന്ത മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ വാട്സ്ആപ്പ് വഴിയും, ടെസ്റ്റ് മോസ് വഴിയും കുട്ടികളെ നേരിട്ട് സന്ദർശിക്കുന്നത് വഴിയും ഫോൺ വിളി വഴിയും നടത്താനായി.

മാതാപിതാക്കളുടെ ഫോൺ കുട്ടികൾക്ക് കിട്ടുന്ന സമയവും അവരുടെ സൗകര്യവും മാനിച്ച് വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയത്താണ് ദിനാചരണ പരിപാടികൾ നടത്തിയിരുന്നത്. പരിപാടികളുടെ അറിയിപ്പ്  കൃത്യമായും സമയത്തും കുട്ടികളിലേക്ക് എത്തിക്കാനായി വാട്സാപ്പ് ഗ്രൂപ്പുകൾ ക്ലാസ്സിൽ ഉണ്ടാക്കുകയും ടീച്ചർമാരുടെ സഹായത്തോടെ അറിയിപ്പുകൾ നൽകി, കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തു. മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. വിജയികളെ ഉൾപ്പെടുത്തി കൊണ്ട് എല്ലാ മത്സരങ്ങളും ഫൈനൽ റൗണ്ട് നടത്തി, വിജയികളെ കണ്ടെത്തി. എല്ലാ ക്ലാസുകളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത് വഴി കഴിഞ്ഞു. കുട്ടികൾ വീടുകളിൽ നിന്ന് പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഓൺലൈൻ കലോത്സവത്തിൽ പങ്കാളിത്തം വളരെയധികം ഉണ്ടായി.. പരിപാടികളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ഒരു വെല്ലുവിളിയായി മാറി. മാതാപിതാക്കളുടെ പ്രോത്സാഹനം കിട്ടാതിരുന്ന കുട്ടികളെ പരിപാടികളിൽ പങ്കെടുക്കുന്നത് ശ്രമകരമായിരുന്നു..

ഇത്തരത്തിൽ സ്കൂൾ നടത്തിയ വിവിധ പരിപാടികൾ താഴെ കൊടുക്കുന്നു..

ഓൺലൈൻ പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം

ലഹരി വിരുദ്ധ ദിനം  

വായന വാരം

സ്വാതന്ത്ര്യ ദിന ആചരണം

ഓൺലൈൻ കലോത്സവം

കേരള പിറവി

യുദ്ധ വിരുദ്ധ ദിനം വെർച്ച്വൽ റാലി

ലോക ജനസംഖ്യ ദിനം

പോഷൻ അഭിയാൻ

അധ്യാപക ദിനം

സംസ്കൃത ദിനം

ഓണാഘോഷം