സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/സംസ്കൃത കൗൺസിൽ

13:35, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('2021-22 അധ്യായന വർഷത്തിൽ സംസ്കൃത ഭാഷയുടെ ഉന്നമനത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 അധ്യായന വർഷത്തിൽ സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചു. വിദ്യാലയം തുറന്ന് പ്രവർത്തിക്കുവാൻ സാധ്യമല്ലാത്തതിനാൽ എല്ലാ വിദ്യാർത്ഥികളെയും നേരിൽ കാണുന്നതിനായി അവരുടെ വീട് സന്ദർശിക്കുക എന്നതായിരുന്നു ആദ്യ പരിപാടി. ഇതിലൂടെ വിദ്യാർത്ഥികളെ നേരിൽ കാണാനും അവരുടെ ഗൃഹാന്തരീക്ഷം മനസിലാക്കുവാനും സാധിച്ചു. ഈ സന്ദർശനം ഓൺലൈൻ ക്ലാസ്സുകൾ കുറ്റമറ്റ രീതിയിൽ നടത്തുവാനും ഏറെ പ്രയോജനപ്രദമായി ഓരോ ക്ലാസ്സിലെയും കുട്ടികളെ അവരുടെ പഠന നിലവാര മനുസരിച്ച് ഗ്രൂപ്പ് തിരിച്ച് വ്യത്യസ്ഥ സമയങ്ങളിൽ ക്ലാസ്സുകൾ ഏർപ്പാട് ചെയ്തതിനാൽ കുട്ടികളുടെ പഠനനിലവാരത്തിൽ ഗണ്യമായ മാറ്റം വരുത്തുവാൻ സാധിച്ചു. സംസ്കൃത ക്ലബ്ബിന്റെ രൂപീകരണത്തോടെ കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ സാധിച്ചു. സംസ്കൃത ദിനത്തോടനുബന്ധിച്ച് സ്കൂൾ തല ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. അതിലെ വിജയികളെ സബ്ബ് ജില്ലാ മേളയിലേക്ക് തയ്യാറാക്കുകയും സബ്ബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാൽ സംസ്തൃത ഗാനാലാപന മത്സരത്തിൽ ആഷ് ന കൃഷ്ണ എന്ന വിദ്യാർത്ഥിനി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

             വിദ്യാലയം തുറന്ന സാഹചര്യം വന്നപ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുവാനും പഠന നിലവാരം യഥാസമയം വിലയിരുത്തുവാനും സാധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കുട്ടിക്കളെ സംസ്കൃതം സ്കോളർഷിപ്പിന് ക്ലാസ്സ് തല തെരഞ്ഞെടുപ്പ് നടത്തുവാനും ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ സബ്ബ് ജില്ലാ തല മത്സരത്തിലേക്ക് തയ്യാറാക്കുവാനും സാധിച്ചു. 5, 6, 7, ക്ലാസ്സുകളിൽ നിന്നായി രണ്ടു വീതം കുട്ടികളെ സബ്ബ് ജില്ലയിലേക്ക് അയക്കുകയും അയച്ചവർക്ക് 6 പേർക്കും സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയും കൂടെയുണ്ട്. ഭാഷാ പഠനപുരോഗതിക്കുതകുന്ന പുതിയ രീതി കുട്ടികളിലെത്തിക്കുവാൻ ശ്രമിക്കുന്നു. എഴുത്തിനും വായനയ്ക്കും കൂടുതൽ അവസരം നൽകികൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.