ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/കെ.സി.എസ്.എൽ

00:29, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ കത്തോലിക്കാ വിദ്യാർത്ഥികളുടെ ഇടയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ കത്തോലിക്കാ വിദ്യാർത്ഥികളുടെ ഇടയിൽ കെ സി എസ് എൽ - കേരള കാത്തലിക് സ്റ്റുഡൻസ് ലീഗ് എന്ന സംഘടന സജീവമായി പ്രവർത്തിക്കുന്നു. വിശ്വാസം, പഠനം,സേവനം എന്നിവയിലൂടെ അംഗങ്ങളെ യേശുക്രിസ്തുവിൽ വളരാൻ സഹായിക്കുന്നതിനും വിദ്യാർഥികളിൽ ദൈവവിശ്വാസവും ധാർമികബോധവും സ്ഥാപിക്കുന്നതിനും കെ സി എസ് എൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ നേതൃപാടവം വളർത്തിയെടുക്കാനും ചിന്താശേഷിയും വിശ്വാസ ബോധ്യവും പരിപോഷിപ്പിക്കാനും വേണ്ടി സ്റ്റഡിസർക്കിൾ നടത്തുന്നു. സഹജീവികളോട് സ്നേഹവും കരുണയും ഉള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി ആശുപത്രികളിലും അനാഥാലയങ്ങളിലും സന്ദർശനം നടത്തുകയും അവർക്കായി കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ചർച്ചകൾ, സെമിനാർ, ക്യാമ്പുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്തുകയും സാമൂഹിക പ്രശ്നങ്ങളോടും സാമൂഹിക തിന്മകളോടും ആരോഗ്യകരമായ രീതിയിൽ പ്രതികരിക്കാൻ അവരെ പരിശീലിപ്പിക്കുന്നു

കെ സി എസ് എൽ ലിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ആത്മാർത്ഥമായും ഊർജ്ജസ്വലമായി പങ്കുചേരുന്നു