ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ
മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളിൽ നിന്ന് കുട്ടികൾ പറന്നിറങ്ങുന്നത് വിദ്യാലയങ്ങളിലേക്കാ ണ്... ജന്മദിനങ്ങൾ പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെ താകുമ്പോൾ അതിൻറെ ആഘോഷങ്ങൾ ഏറ്റവും മാധുര്യമുള്ള താകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കും... അറിവ് തേടി വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ ഓരോ കുട്ടിക്കും അർഹമായ പരിഗണന അവിടെനിന്ന് ലഭിക്കണമെന്ന് അവർ ആഗ്രഹിക്കും..
അത്തരം അവസരങ്ങൾ ഈ സ്കൂളിലെ ഓരോ അധ്യാപകരും കണ്ടറിഞ്ഞ് അവരുടെ ക്ലാസ്സുകളിലെ സ്നേഹ പഠനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്... പ്രത്യേകിച്ചും എൽ പി ക്ലാസുകളിലെ കുട്ടികൾ മേൽപ്പറഞ്ഞ സ്നേഹ സാമ്രാജ്യത്തിലൂടെ സഹപാഠികൾക്കിടയിൽ അറിയപ്പെടാൻ ഓരോ മാതാപിതാക്കളും ആഗ്രഹിച്ചതിന്റെ ഫലമാണ് അവരുടെ ജന്മദിനാഘോഷങ്ങൾ വ്യത്യസ്തമായ ശൈലിയിലൂടെ ഞങ്ങളുടെ ക്ലാസ് റൂമുകളിൽ ആഘോഷിക്കപ്പെട്ടത്... വെറും ഒരു ആഘോഷം എന്നതിലുപരിയായി മധുര ത്തോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് ഒന്നോ അതിലധികമോ പുസ്തകങ്ങൾ കൂടി ഉപഹാരമായി നൽകുക എന്ന ഒരു ദൗത്യം കൂടി സന്ദേശമായി അവരിലേക്ക് മുൻപേ പകർന്നിരുന്നു... അധ്യാപകരുടെ സ്നേഹം ശിരസാവഹിച്ച് വ്യത്യസ്ത സമയങ്ങളിൽ പ്രാവർത്തികമാക്കുവാൻ ഓരോ മാതാപിതാക്കളും ശ്രമിക്കുകയും ചെയ്തു വരുന്നു...
കോവിഡ് സൃഷ്ടിച്ച ആശങ്കകൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത്തരം പരിഗണനാ ർഹമായ അവസരങ്ങൾ ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുട്ടികളിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ട്... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ കുട്ടിക്കും അവർ ആഗ്രഹിക്കുന്ന തലങ്ങളിൽ അർഹമായ പരിഗണന നൽകാൻ ഞങ്ങൾ അധ്യാപകർ ശ്രമിച്ചതിന്റെ ഫലമാണ് വ്യത്യസ്തവും ആകർഷകവുമായ ഓരോ ജന്മദിനാഘോഷങ്ങളും... ആഘോഷങ്ങളുടെ ഓരോ അണുവിലും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും, മറ്റ് സഹപ്രവർത്തകരും ഓരോ കുട്ടിയുടെയും കൂടെയുണ്ടായിരുന്നു എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവലയത്തിന്റെ ശക്ത്തിയെ കാണിക്കുന്നു...ഓരോ വീഡിയോകളും കാണുന്ന മാതാപിതാക്കളുടെ ചുണ്ടുകളിൽ വരുന്ന പുഞ്ചിരി ഞങ്ങളുടെ പ്രവർത്തനവൈവിധ്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു......