ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ....
ശുചിത്വമുള്ള അടുക്കള
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. പ്രത്യേക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചക പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ വർഷമായി "കുഞ്ഞിമോൾ" എന്ന പാചക തൊഴിലാളിയുടെ നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപുരയിൽ ഭക്ഷണ പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ് സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .
വൃത്തിയുള്ള ശുചിമുറികൾ
വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്. ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി പ്രത്യേകം ടോയ്‌ലറ്റും സജ്ജമാക്കിയിരിക്കുന്നു.
കുടിവെള്ള വിതരണം
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ് നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്. സ്വകാര്യ ലാബിൽ നിന്നുമാണ് ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .
ലൈബ്രറി
പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പികുകയും ചെയുന്നുണ്ട്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .
റീഡിങ് റൂം
ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു
വിശാലമായ കളിസ്ഥലം
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ് നൽകി പോരുന്നത്. സ്കൂളിന്റെ മധ്യഭാഗത്തായി ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള സൗകര്യവുമുണ്ട്. ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
സ്മാർട്ട് ക്ലാസ് റൂം
കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങോളോടുകൂടിയ സ്മാർട്ട് റൂം സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.2019 -2020 അധ്യയന വർഷ കാലഘട്ടത്തിൽ പുതിയ കെട്ടിട കോംപ്ലെക്സിന്റെയും സ്മാർട്ട് ക്ലാസ്സിന്റെയും ഉൽഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊ. രവീന്ദ്രൻ സർ ഉൽഘാടനം ചെയ്തു
കമ്പ്യൂട്ടർ റൂം
ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന് കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .
ശാസ്ത്ര ലാബ്
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .
.സയൻസ് പാർക്ക്
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു
->ഗണിതശാസ്‌ത്ര ലാബ്
->സൗരോർജ്ജപാനൽ
->ജൈവ വൈവിധ്യ ഉദ്യാനം
->പച്ചക്കറിത്തോട്ടം
->കുട്ടികളുടെ പാർക്ക്
->ജൈവവൈവിധ്യ പാർക്ക്
->ഔഷധത്തോട്ടം
->മഴവെള്ള സംഭരണി
->മാലിന്യ സംസ്ക്കരണം