കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം
ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്
ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.
2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.
മാറിയ സാഹചര്യത്തിൽ പഠന പ്രവർത്തങ്ങൾ ഓൺലൈൻ മാധ്യമത്തിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഈസമയത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയുണ്ടായി .ഇതിനെ തുടർ ന്ന് സ്കൂൾ ഹമ് അദ്ധ്യാപകർ പിറ്റേ,മാനേജ്‌മെൻറ് തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഒപ്പം ഓൺലൈൻ - കുട്ടികളുടെ ഡിജിറ്റൽ ഹബ്ബ് എന്ന പദ്ധതി.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതായിരുന്നുഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.
ബിരിയാണി ചലഞ്ച്
ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4 കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .
മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.
പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )
ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ
11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ......
കളി മൈതാനത്തിന് ഒരളവുണ്ടെന്നു പറഞ്ഞപ്പോൾ കുന്നും മലകളുമുള്ള ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം എന്ന് പറഞ്ഞവർ
കളിക്കൊരു അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......
ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .
1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള കുമ്മായ വരകളെ ലംഘിച്ചു പരിചയിച്ച ഒരു ജനത പന്ത് കളിയിൽ ആവിഷ്കരിച്ചത് സർഗാത്മക
ജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന് പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ പന്തിന് പിന്നിൽ പാഞ്ഞവരുടെ വിയർപ്പിൻറെയും കണ്ണീരിൻറെയും ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ് ആരംഭിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. മുഹമ്മദ് ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20 ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ മത്സരിക്കുന്നു.
കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.
പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി എന്നിവർ പ്രസംഗിച്ചു