ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം / ചരിത്രം

11:07, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ) (''''പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികള്‍ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാല്‍ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാന്‍ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹര്‍ഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്‌. വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം - ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്