സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം, കലാവേദി, ബാലസഭ : കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളുടെ വികസനം ലക്ഷ്യമാക്കി ഇവയുടെ വളർച്ചയ്ക്കായി നിരവധി വേദികൾ തുറന്നുകൊടുക്കുന്നു. കുട്ടികളുടെ വ്യത്യസ്തങ്ങളായ അഭിരുചികൾക്ക് ജീവൻ നല്കാൻ ഈ വേദികൾ ഉപകാരപ്രദമാണ്.
ക്വിസ്സ് കോർണ്ണർ: കുട്ടികളിലെ അറിവിന്റെ തലം വികസിപ്പിക്കാനും അവരിൽ കൂടുതൽ ജിജ്ഞാസ ഉണർത്താനും വായനയിലൂടെ, നിരീക്ഷണത്തിലൂടെ നൂതനമായ അറിവുകൾ സമ്പാദിക്കാനും അറിവിന്റെ നിധിശേഖരങ്ങളായി ഓരോ കുട്ടിയും വളർന്നുവരാനും നല്കപ്പെടുന്ന മേഖലകളിൽ ഒന്നാണ് ക്വിസ് കോർണർ. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളിലും ക്വിസ് സംഘടിപ്പിക്കുകയും കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.