ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം

22:34, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എഫ്.വോയ്സ് വേനപ്പാറ

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയിൽ

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയിൽ ഹോളിഫാമിലി H S ൽ വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. c.c.ജേക്കബ് അധ്യക്ഷ്യനായിരുന്നു.ഫാ.ആന്റണി പുരയിടം,ജയ്സൺ മൈക്കിൾ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. ഹെഡ് മാസ്റ്റർ V.J.മത്തായി സ്വാഗതവും കൺവീനർ N.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വി.ആർ.സുധീഷിന്റെ പ്രസംഗത്തിൽ നിന്ന്

നല്ല മനുഷ്യനിലേക്കുള്ള ദൂരം തന്നെയാണ് കലയിലേക്കുള്ള ദൂരം.കഥാകാരൻ ലോകത്തിലേക്ക് പറഞ്ഞയക്കുന്ന സ്വപ്നങ്ങളാണ് സാഹിത്യം.അതാണ് കഥയായും കവിതയായും നാടകമായും നമുക്കു ചുറ്റും നൃത്തം വയ്ക്കുന്നത്. കലയുടെ ഒരു പ്രയോജനം ഓർമകളെ തിരിച്ചെടുക്കുകയാണ്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓർമകളെ അന്വേഷിക്കുകയും അതു കണ്ടെത്തുകയും ചെയ്യുന്നത് എഴുത്തുകാരനാണ്. വായനാസമൂഹം ഇന്നിന്റെ ആവശ്യമാണ്.വായന എന്നത് ഒരു ജന്മത്തിൽ അനുഭവിക്കുന്ന അനേകം ജന്മങ്ങളാണ്.താൻ വായിക്കുന്ന ഓരോ പുസ്തകത്തിലൂടെയും വായനക്കാരൻ വീണ്ടും ജനിക്കുന്നു.

വി. ആർ സുധീഷ് ഉദ്ഘാടനം നിർവഹിക്കുന്നു.എ.ഇ.ഒ.C.C.ജേക്കബ്,മാനേജർ, കൺവീനർ N.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.

 

നേച്ചർ ക്യാമ്പ്

സൈലൻറ് വാലി ക്യാമ്പിൽ 50 വിദ്യാർഥികൾ പങ്കെടുത്തു. പാലക്കാട് സൈലൻറ് വാലിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ 50 വിദ്യാർഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.

പാലക്കാട് സൈലൻറ് വാലിയിൽ നിന്നുള്ള ഒരു ദൃശ്യങ്ങൾ......

       


ചാന്ദ്രദിനം:സെമിനാർ നടത്തി

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത പ്രഭാഷകൻ നാസ ഗഫൂർ ക്ലാസ് നയിച്ചു.ചാന്ദ്രയാത്രകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സി.ഡി.പ്രദർശനം കുട്ടികളെ വിസ്മയിപ്പിച്ചു.

ചന്ദ്രദർശനം.......ഉപഗ്രഹചിത്രം