ശലഭോദ്യാനം


കോവിഡ് മഹാമാരി മൂലം കുട്ടികളും അധ്യാപകരും ആയി നേരിട്ട് സമ്പർക്കം ഇല്ലാത്ത ഒരു ബോധനരീതി യിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരുന്നത്. കുടുംബാംഗങ്ങൾ അല്ലാതെ ആരുമായും സമ്പർക്കം ഇല്ലാതെ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ശലഭോദ്യാനം പോലുള്ള  നിരവധി പദ്ധതികൾ ഗവൺമെന്റ് തലത്തിൽ നടപ്പിലാക്കുകയുണ്ടായി

       നമ്മുടെ സ്കൂളിലും ശലഭോദ്യാനം നിർമ്മിക്കുന്നതിനായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കർമ്മ  പദ്ധതികൾ നടപ്പിലാക്കിവരുന്നു. അതോടൊപ്പം വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി. എരിക്ക് ചെമ്പരത്തി കണിക്കൊന്ന , കൊങ്ങിണി, റോസ് , മഞ്ഞ നിറമുള്ള പൂക്കൾ , കൃഷ്ണകിരീടം , കൂവളം , കുറുന്തോട്ടി , കാടുകാപ്പി , കറിവേപ്പ് ,നാരകം തുടങ്ങിയവ നട്ടുവളർത്തുക.. ഈ ചെടികളിൽ ആണ്  ചിത്രശലഭങ്ങൾ കൂടുതലായി വരുന്നത് .ശലഭോദ്യാനത്തിന്റെ യും ചിത്രശലഭങ്ങൾ പൂക്കളിൽ നിന്ന് തേൻ കുടിക്കുന്നതിനും ഫോട്ടോകൾ അയച്ചു തരണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു .വളരെയധികം കുട്ടികൾ ഫോട്ടോകൾ അയച്ചുതന്നു. സ്കൂളിലെ ശലഭോദ്യാനത്തിൽ വരുന്ന ചിത്രശലഭങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.

പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഉണ്ടാക്കിയിട്ടുണ്ട് .

വിവിധ തരത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതും ശലഭത്തെ ആകര്ഷിക്കുന്നതുമായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട് .ഇപ്പോഴും അതു പരിപാലിച്ചു പോകുന്നു

"https://schoolwiki.in/index.php?title=ശലഭോദ്യാനം&oldid=1712901" എന്ന താളിൽനിന്ന് ശേഖരിച്ചത്