സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2022- 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

5/6/21

പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡെറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'SOILLESS CULTIVATION' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി യുപി ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും  വിജയികളായ കുട്ടികളെ  പ്രത്യേകം അനുമോദിച്ചു. കൂടാതെ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുരോം നിർവഹിച്ചു.

9-07-2021

വായനാദിനാചരണം

വായനാദിനാചരണം ജൂൺ 19 ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി എല്ലാവർക്കും സന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ആയിരുന്നു ദിനാചരണം പരിപാടികൾ. കൂടാതെ മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി എന്നീ വിഷയാടിസ്ഥാനത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വായനപക്ഷാചരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്  യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.

1-07-2021

ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ സയൻസ് വിഭാഗം അധ്യാപകരുടെയും മാതൃഭൂമി സീഡ് ക്ലബ് കോർഡിനേറ്റർ സിസ്റ്റർ റാണി മോൾ അലക്സും ചേർന്ന് തോപ്പുംപടി സർക്കാർ ഹോസ്പിറ്റൽ സന്ദർശിക്കുകയും ഡോക്ടേഴ്സിനെ ആദരിക്കുകയും ചെയ്തു.

24-7-2021

സ്കൂൾ തല ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗൂഗിൾ മീറ്റിൽ ഊടെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റം മോളിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുകയുണ്ടായി. ഡി ആർ സി ക്ലാസ്സ് കോർഡിനേറ്റർ ശ്രീ ബിജു പോൾ ഉദ്ഘാടനം നിർവഹിച്ചു ഹൈസ്കൂൾ വിഭാഗം ശാസ്ത്ര അധ്യാപിക ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ക്രിസ്റ്റല് ബോണിഫസ് എക്സ്പിരി മെന്റ് നടത്തുകയുണ്ടായി. ഹൈസ്കൂൾ പ്രതിനിധി കുമാരി ashna ശാസ്ത്രത്തിന്റെ പ്രാധാന്യം നിത്യജീവിതത്തിൽ എന്നതിനെക്കുറിച്ച് ആശയങ്ങൾ പങ്കുവെച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ശാസ്ത്ര അധ്യാപകർ വിദ്യാർഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ വിവിധ മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു.

24-7-2021

സ്കൂൾ തല ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗൂഗിൾ മീറ്റിൽ  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റം മോളിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുകയുണ്ടായി. ഡി ആർ സി ക്ലാസ്സ് കോർഡിനേറ്റർ ശ്രീ.ബിജു പോൾ ഉദ്ഘാടനം നിർവഹിച്ചു ഹൈസ്കൂൾ വിഭാഗം ശാസ്ത്ര അധ്യാപിക ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ക്രിസ്റ്റബെല്ല ബോണിഫസ് എക്സ്പിരി മെന്റ് നടത്തുകയുണ്ടായി. ഹൈസ്കൂൾ പ്രതിനിധി കുമാരി ആഷ്‌നകെ.എ.

ശാസ്ത്രത്തിന്റെ പ്രാധാന്യം നിത്യജീവിതത്തിൽ എന്നതിനെക്കുറിച്ച് ആശയങ്ങൾ പങ്കുവെച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ശാസ്ത്ര അധ്യാപകർ വിദ്യാർഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ വിവിധ മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു.

SPC INAUGURATION

വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)പ്രോഗ്രാം  ഉദ്ഘാടനം 17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈഫ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു.കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ഉദ്ഘാടനവും നടന്നു ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഡോക്ടർ മോളി വി. ഡി. ഏവർക്കും സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോപ്പുംപടി പോലീസ് ഇൻസ്പെക്ടർ ശ്രീ.എൻ. എ.അനൂപ് എസ്.പി.സി കോഡിനേറ്റർ മാരായ മണിയപ്പൻ,മേരി ദാസ്, കോർപറേഷൻ സ്ഥിരം സമിതി  അധ്യക്ഷൻ ജെ. സനിൽ മോൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ,സിസ്റ്റർ ബീന,പി.ടി.എ പ്രസിഡന്റ് ശ്രീ.ജോസഫ് സുമിത്ത് എന്നിവർ സന്നിഹിതരായിരുന്നു.